Janhvi Kapoor: 'എല്ലാ ദിവസവും ഭാരത് മാതാ കി ജയ് വിളിക്കും'; ട്രോളുകൾക്കെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ

ജാൻവി, അടുത്തിടെ മുംബൈയിൽ നടന്ന കൃഷ്ണാഷ്ടമി ആഘോഷങ്ങളിൽ പങ്കെടുത്തത് വാർത്തയായിരുന്നു.

നിഹാരിക കെ.എസ്
തിങ്കള്‍, 18 ഓഗസ്റ്റ് 2025 (14:40 IST)
ബോളിവുഡിൽ യുവതാരങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമാണ് ജാൻവി കപൂർ. ശ്രീദേവിയുടെ മകൾ എന്ന ലേബലിൽ ആയിരുന്നു സിനിമയിലേക്കെത്തിയതെങ്കിലും ഇന്ന് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ ജാൻവിക്ക് സാധിച്ചിട്ടുണ്ട്. ഓരോ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ജാൻവി, അടുത്തിടെ മുംബൈയിൽ നടന്ന കൃഷ്ണാഷ്ടമി ആഘോഷങ്ങളിൽ പങ്കെടുത്തത് വാർത്തയായിരുന്നു. 
 
എന്നാൽ, അവിടെ നടന്ന ഒരു സംഭവം നടിയ്ക്കെതിരെ ട്രോളുകള്‍ ഉയരാന്‍ ഇടയാക്കിയിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി ജനക്കൂട്ടത്തോടൊപ്പം ചേർന്ന് ജാൻവി "ഭാരത് മാതാ കീ ജയ്" എന്ന് മുദ്രാവാക്യം വിളിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. സ്വാതന്ത്ര്യ ദിനവും കൃഷ്ണ ജയന്തിയും ഒന്നല്ലെന്നും, തെറ്റായ മുദ്രാവാക്യം തെറ്റായ സമയത്ത് വിളിച്ചെന്നുമാണ് ഇവര്‍ പറഞ്ഞത്. 
 
എന്നാൽ, ഈ വിമർശനങ്ങളോട് ജാൻവി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ശക്തമായി പ്രതികരിച്ചു. സംഭവം തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ വളച്ചൊടിച്ചതാണെന്ന് അവർ വ്യക്തമാക്കി. ആളുകൾ ആദ്യം "ഭാരത് മാതാ കീ ജയ്" എന്ന് വിളിക്കുകയായിരുന്നുവെന്നും, താൻ അതിനോട് ചേരുക മാത്രമാണ് ചെയ്തതെന്നും നടി വിശദീകരിച്ചു. 
 
"അവർ ആദ്യം ജയ് വിളിച്ചിട്ട്, പിന്നീട് ഞാന്‍ വിളിച്ചില്ലെങ്കില്‍ പ്രശ്നം, ഇനി ഞാൻ പറഞ്ഞാൽ വീഡിയോ മുറിച്ചെടുത്ത് മീം ഉണ്ടാക്കാൻ ഉപയോഗിക്കും. എന്തായാലും, ജന്മാഷ്ടമിക്ക് മാത്രമല്ല, എല്ലാ ദിവസവും ഞാൻ 'ഭാരത് മാതാ കി ജയ്' എന്ന് വിളിക്കും." ജാൻവിയുടെ ഇൻസ്റ്റ സ്റ്റോറിയിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടറുടെ 8 വര്‍ഷത്തെ പോരാട്ടം: തെറ്റിദ്ധരിപ്പിക്കുന്ന ORS പാനീയങ്ങള്‍ FSSAI നിരോധിക്കുന്നു

അമീബിക് മസ്തിഷ്‌ക ജ്വരത്തിനും തെരുവ് നായ്ക്കളുടെ ശല്യത്തിനും കാരണം കേരളത്തിലെ മാലിന്യ സംസ്‌കരണത്തിലെ അപാകതയാണെന്ന് ഡോ ഹാരിസ് ചിറക്കല്‍

നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments