Select Your Language

Notifications

webdunia
webdunia
webdunia
webdunia

Param Sundari Controversy: പള്ളിക്കുള്ളിൽ വെച്ച് പ്രണയം; മതവികാരം വ്രണപ്പെടുത്തുന്നു, 'പരം സുന്ദരി'യ്‌ക്കെതിരെ ക്രിസ്ത്യന്‍ സംഘടന

ക്രിസ്ത്യന്‍ പള്ളിക്കുള്ളില്‍ വച്ചുള്ള പ്രണയ രംഗത്തിനെതിരെയാണ് ക്രിസ്ത്യന്‍ സംഘടന രംഗത്തെത്തിയിരിക്കുന്നത്.

Janhvi Kapoor

നിഹാരിക കെ.എസ്

, ശനി, 16 ഓഗസ്റ്റ് 2025 (09:36 IST)
സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ജാന്‍വി കപൂറും ഒരുമിക്കുന്ന സിനിമയാണ് 'പരം സുന്ദരി'. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെ സിനിമയ്‌ക്കെതിരെ ആരോപണവുമായി ക്രിസ്ത്യന്‍ സംഘടന. ചിത്രം ക്രിസ്തുമത വിശ്വാസത്തെ അവഹേളിക്കുന്നതാണെന്നാണ് ആരോപണം. ക്രിസ്ത്യന്‍ പള്ളിക്കുള്ളില്‍ വച്ചുള്ള പ്രണയ രംഗത്തിനെതിരെയാണ് ക്രിസ്ത്യന്‍ സംഘടന രംഗത്തെത്തിയിരിക്കുന്നത്.
 
ഈ രംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട വാച്ച്‌ഡോഗ് ഫൗണ്ടേഷന്‍ എന്ന ക്രിസ്ത്യന്‍ സംഘടന സെന്‍സര്‍ ബോര്‍ഡിനേയും വാര്‍ത്ത വിതരണ മന്ത്രാലയത്തേയും മഹാരാഷ്ട്ര സര്‍ക്കാരിനേയും സമീപിച്ചിരിക്കുകയാണ്. ട്രെയിലറില്‍ ഒരിടത്ത് ജാന്‍വിയും സിദ്ധാര്‍ത്ഥും തമ്മിലുള്ളൊരു പ്രണയം രംഗം നടക്കുന്നത് പള്ളിയ്ക്കുള്ളില്‍ വച്ചാണെന്നതാണ് സംഘടനയെ ചൊടിപ്പിച്ചിരിക്കുന്നത്. 
 
ഈ രംഗങ്ങള്‍ സിനിമയില്‍ നിന്നും ട്രെയ്‌ലര്‍ അടക്കമുള്ള പ്രൊമോഷന്‍ വീഡിയോകളില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നാണ് ആവശ്യം. ക്രിസ്ത്യാനികള്‍ ആരാധന നടത്തുന്ന പവിത്രമാണ് ഇടമാണ് പള്ളികള്‍. അവിടം അസഭ്യമായ ഉള്ളടക്കം ചിത്രീകരിക്കാനുള്ള വേദിയാക്കരുത് എന്നാണ് പരാതിയില്‍ പറയുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sandra Thomas: 'ഞാൻ തകർന്നിരിക്കുന്ന സമയത്ത് ഭീഷണിയുടെ സ്വരത്തിൽ മമ്മൂട്ടി വിളിച്ചു': ആരോപണം കടുപ്പിച്ച് സാന്ദ്ര തോമസ്