Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുരുഷന്മാര്‍ക്ക് ആര്‍ത്തവമുണ്ടായാല്‍ ആണവയുദ്ധം നടന്നേനെ: ജാന്‍വി കപൂര്‍

പുരുഷന്‍മാര്‍ കാണിക്കുന്ന അവഗണന മനോഭാവത്തില്‍ നിരാശ പ്രകടിപ്പിച്ച് നടി ജാന്‍വി കപൂര്‍

Janhvi Kapoor

നിഹാരിക കെ.എസ്

, ബുധന്‍, 16 ഏപ്രില്‍ 2025 (10:32 IST)
സ്ത്രീകളുടെ ആര്‍ത്തവ കാലത്തോട് ചില പുരുഷന്‍മാര്‍ കാണിക്കുന്ന അവഗണന മനോഭാവത്തില്‍ നിരാശ പ്രകടിപ്പിച്ച് നടി ജാന്‍വി കപൂര്‍. താഴ്ത്തിക്കെട്ടുന്ന നോട്ടവും സ്വരവും പുരുഷന്മാരില്‍ നിന്നും ഉണ്ടാവുമെന്നും പുരുഷന്മാര്‍ക്ക് ആര്‍ത്തവമുണ്ടായാല്‍ എങ്ങനെ ആണവയുദ്ധം തന്നെ പൊട്ടിപ്പുറപ്പെടും എന്നുമാണ് ജാന്‍വി പറയുന്നത്.
 
'ഞാന്‍ വാദിക്കാന്‍ ശ്രമിക്കുമ്പോഴോ എന്റെ പോയിന്റ് വ്യക്തമാക്കുമ്പോഴോ, ‘ഇത് മാസത്തിലെ ആ സമയമാണോ?’ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ നിങ്ങള്‍ ആത്മാര്‍ത്ഥമായി സഹാനുഭൂതി കാണിക്കുന്നുണ്ടെങ്കില്‍, ‘നിങ്ങള്‍ക്ക് ഒരു മിനിറ്റ് വേണോ? ഇത് മാസത്തിലെ ആ സമയമാണോ?’ എന്ന് പറയുക. രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. അതെ, പലപ്പോഴും, ഞങ്ങള്‍ക്ക് ഒരു മിനിറ്റ് ആവശ്യമാണ്. 
 
കാരണം നമ്മുടെ ഹോര്‍മോണുകള്‍ ആ സമയത്ത് വ്യത്യസ്തമാണ്, നമ്മള്‍ കടന്നുപോകുന്ന വേദന അത്രയാണ്. ആ യഥാര്‍ത്ഥ പരിഗണന എല്ലായ്പ്പോഴും സ്വാഗതാര്‍ഹമാണ്. പക്ഷേ ആ താഴ്ത്തിക്കെട്ടുന്ന നോട്ടവും സ്വരവും കാരണം പുരുഷന്മാര്‍ക്ക് ഈ വേദനയും മാനസികാവസ്ഥയിലെ മാറ്റങ്ങളും ഒരു മിനിറ്റ് പോലും സഹിക്കാന്‍ കഴിയില്ല എന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. പുരുഷന്മാര്‍ക്ക് ആര്‍ത്തവമുണ്ടായാല്‍ എങ്ങനെ ആണവയുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് ആര്‍ക്കറിയാം', എന്നാണ് ജാന്‍വി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 
 
അതേസമയം, ‘പെഡ്ഡി’ ആണ് ജാന്‍വിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. രാം ചരണിന്റെ നായിക ആയാണ് ജാന്‍വി സിനിമയില്‍ വേഷമിടുന്നത്. അടുത്തിടെ ജാൻവി നടത്തിയ റാമ്പ് വാക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Maranamass Box Office: വന്‍ കുതിപ്പില്ലെങ്കിലും പിടിച്ചുനിന്നു; ബോക്‌സ്ഓഫീസിനു ബേസിലിന്റെ 'മിനിമം ഗ്യാരണ്ടി'