ജൂണ്‍ 1 കുട്ടികള്‍ പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് കടക്കുകയാണ്. പുത്തന്‍ ഉടുപ്പും വര്‍ണ്ണ കുടയുമായും ഒക്കെയായി സ്‌കൂളിലേക്ക് പോകുന്ന ആ നല്ല കാലത്തേക്കുള്ള തിരിച്ചു പോക്കിനുള്ള സമയം വിദൂരമല്ല. അസാധാരണമായ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ആയിട്ട് പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ആശംസകളുമായി ജയറാം എത്തി.
ജയറാമിന്റെ വാക്കുകളിലേക്ക്
'നമസ്‌കാരം,ഇന്ന് ജൂണ്‍ ഒന്നാം തീയതി. നേരിട്ടല്ലെങ്കില്‍ പോലും ഓണ്‍ലൈന്‍ വഴി ആണെങ്കിലും നമ്മുടെ കുഞ്ഞുങ്ങള്‍ പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ സമയത്ത് പുതിയ വിദ്യ അഭ്യസിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും പുതുതായി വിദ്യ അഭ്യസിക്കാന്‍ സ്‌കൂളില്‍ ചേരാന്‍ പോകുന്ന എന്റെ കുഞ്ഞ് അനുജത്തിമാര്‍ക്കും അനുജന്‍മാര്‍ക്കും എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവിധ ആശംസകളും നേരുന്നു.
പഠിച്ച് മിടുക്കന്മാരും മിടുക്കികളും ആകുന്ന അതിനോടൊപ്പം തന്നെ നല്ല വ്യക്തിത്വത്തിന് ഉടമകള്‍ ആകുവാന്‍ കൂടി സാധിക്കട്ടെ. എന്നും കൂടി ആശംസിക്കുന്നു. എല്ലാ കുഞ്ഞുങ്ങള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും എല്ലാവര്‍ക്കും എല്ലാവിധ ആശംസകളും നന്ദി'-ജയറാം പറഞ്ഞു.