ജയറാം വീണ്ടും സത്യന്‍ അന്തിക്കാട് ചിത്രത്തില്‍

സുബിന്‍ ജോഷി
വ്യാഴം, 2 ജൂലൈ 2020 (15:54 IST)
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം നായകനാകുന്നു. ഇതിന്‍റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. തിരക്കഥ ആരാണെന്ന കാര്യം അറിവായിട്ടില്ല. മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു സത്യന്‍ അന്തിക്കാട്. ആ സമയത്താണ് കൊവിഡ് നിയന്ത്രണങ്ങള്‍ വന്നത്. മമ്മൂട്ടിയെ നായകനാക്കി ആലോചിച്ച സിനിമ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉടന്‍ ചെയ്യാനാകുമോ എന്ന കാര്യത്തില്‍ വ്യക്‍തത വന്നിട്ടില്ല.
 
ആ സിനിമ തള്ളിപ്പോകുകയാണെങ്കില്‍ സത്യന്‍ അന്തിക്കാടിന്‍റെ അടുത്ത സിനിമയില്‍ ജയറാമായിരിക്കും നായകന്‍. 2010ല്‍ പുറത്തിറങ്ങിയ ‘കഥ തുടരുന്നു’ ആണ് സത്യനും ജയറാമും ഒടുവില്‍ ഒരുമിച്ച സിനിമ. അതിന് ശേഷം 10 വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍ അതേ കൂട്ടുകെട്ടില്‍ ഒരു സിനിമ വരുന്നു എന്നത് ചലച്ചിത്രപ്രേമികള്‍ക്ക് ആഹ്ലാദമുണര്‍ത്തുന്ന ഒരു വാര്‍ത്തയാണ്. 
 
ഭാഗ്യദേവത, മനസ്സിനക്കരെ, യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്, കൊച്ചുകൊച്ചു സന്തോഷങ്ങള്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, തൂവല്‍ക്കൊട്ടാരം, മൈഡിയര്‍ മുത്തച്ഛന്‍, സന്ദേശം, കനല്‍ക്കാറ്റ്, എന്നും നന്‍‌മകള്‍, തലയണമന്ത്രം, മഴവില്‍ക്കാവടി, അര്‍ത്ഥം, പൊന്‍‌മുട്ടയിടുന്ന താറാവ് എന്നിവയാണ് സത്യന്‍ അന്തിക്കാടിന്‍റെ സംവിധാനത്തില്‍ ജയറാം അഭിനയിച്ച ചിത്രങ്ങള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കരൂര്‍ ദുരന്തത്തില്‍ വിജയിക്ക് സിബിഐ സമന്‍സ്; ജനുവരി 12ന് ഹാജരാകണം

'കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥി മതി'; സഹോദരിമാരുടെ സ്ഥാനാരർത്ഥിത്വത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

അഗസ്ത്യാര്‍കൂടം ട്രെക്കിങ് ജനുവരി 14 മുതല്‍ ഫെബ്രുവരി 11 വരെ; മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം ട്രെക്കിങ്ങിന് പോകാം

പ്രതിഷേധത്തെ തുടര്‍ന്ന് കൊച്ചി-മുസിരിസ് ബിനാലെയില്‍ നിന്ന് വിവാദമായ ലാസ്റ്റ് സപ്പര്‍ പെയിന്റിംഗ് നീക്കം ചെയ്തു

അഗസ്ത്യാർകൂടം ട്രെക്കിങ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ

അടുത്ത ലേഖനം
Show comments