‘കടമറ്റത്ത് കത്തനാര്‍’ മലയാളത്തില്‍ ടി വി സീരിയലായി വന്നപ്പോള്‍ വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ, ബിഗ് സ്ക്രീനില്‍ കത്തനാര്‍ അവതരിക്കുകയാണ്. ജയസൂര്യയാണ് കടമറ്റത്ത് കത്തനാരാകുന്നത്. ത്രീഡിയില്‍ ഒരുങ്ങുന്ന ഈ പ്രൊജക്ട് രണ്ട് ഭാഗങ്ങളായി പ്രദര്‍ശനത്തിനെത്തും.
ഫിലിപ്സ് ആന്‍ഡ് ദി മങ്കിപെന്‍ സംവിധാനം ചെയ്ത റോജിന്‍ തോമസ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. എട്ടാം നൂറ്റാണ്ടിലെ അത്ഭുതസിദ്ധികളുള്ള പുരോഹിതന്‍ കടമറ്റത്ത് കത്തനാരായി ജയസൂര്യ ഗംഭീര പ്രകടനം കാഴ്ചവയ്ക്കും എന്നതില്‍ സംശയമില്ല.
ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന കടമറ്റത്ത് കത്തനാരുടെ തിരക്കഥയെഴുതുന്നത് ആര്‍ രാമാനന്ദ് ആണ്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും പണച്ചെലവുള്ള പ്രൊജക്ടായിരിക്കും ഇത്.
കടമറ്റത്ത് കത്തനാരുടെ അത്ഭുത പ്രവര്‍ത്തികള്‍ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ ഈ സിനിമ കുട്ടികളെ ലക്‍ഷ്യം വച്ചാണ് ഒരുങ്ങുന്നത്. സിനിമ 3ഡിയില്‍ ആണ് എന്നതും കുട്ടികളെ കത്തനാരിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുന്നു.