Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയസൂര്യയ്‌ക്കൊപ്പം ആദ്യമായി മഞ്‌ജു വാര്യർ, പ്രജേഷ് സെന്നിന്റെ പുതിയ ചിത്രം വരുന്നു !

ജയസൂര്യയ്‌ക്കൊപ്പം ആദ്യമായി മഞ്‌ജു വാര്യർ, പ്രജേഷ് സെന്നിന്റെ പുതിയ ചിത്രം വരുന്നു !

കെ ആര്‍ അനൂപ്

, തിങ്കള്‍, 8 ഫെബ്രുവരി 2021 (23:31 IST)
ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്നു. വെള്ളം സംവിധായകൻ പ്രജേഷ് സെന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. യൂണിവേഴ്‌സൽ സിനിമയിലെ ബി രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്. അന്തരിച്ച ഇന്ത്യൻ ഫുട്ബോൾ താരം വി പി സത്യന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ക്യാപ്റ്റൻ’, വെള്ളം എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രജേഷും ജയസൂര്യയും വീണ്ടും കൈകോർക്കുകയാണ്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. 
 
ജനുവരി 22ന് തീയേറ്ററുകളിൽ എത്തിയ 'വെള്ള'ത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ജയസൂര്യയുടെ നൂറാമത്തെ ചിത്രം സണ്ണി അടുത്തിടെയാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. കയറ്റം, ദ പ്രീസ്റ്റ്, ചതുർമുഖം, പടവെട്ട്, ജാക്ക് ആൻഡ് ജിൽ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ലളിതം സുന്ദരം തുടങ്ങിയവയാണ് മഞ്ജുവിന്റെ ഇനി വരാനിരിക്കുന്ന സിനിമകള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമാ ജീവിതത്തിൽ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു കഥാപാത്രം ഉണ്ടായിട്ടില്ല: ആടുജിവിതത്തെ കുറിച്ച് പൃഥ്വിരാജ്