Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എനിക്കൊരു ന്യൂഡൽഹി ഉണ്ടാക്കി തരണം', നടന്റെ ആവശ്യം: അതോടെ ആ സൂപ്പർസ്റ്റാർ ചിത്രത്തിൽ നിന്നും ഞാൻ പുറത്തായി - ജീത്തു ജോസഫ് പറയുന്നു

ജിത്തുവിന്റെ അണ്ടർറേറ്റഡ് ആയ സിനിമയാണ് ഡിക്ക്ടറ്റീവ്.

Jeethu

നിഹാരിക കെ.എസ്

, ബുധന്‍, 23 ജൂലൈ 2025 (14:09 IST)
ദൃശ്യം സിനിമയാണ് ജീത്തു ജോസഫിനെ അടയാളപ്പെടുത്തിയ ചിത്രം. എന്നാൽ, ജീത്തുവെന്ന സംവിധായകന്റെ ഏറ്റവും മികച്ച സിനിമ മെമ്മറീസ് ആണ്. ജിത്തുവിന്റെ അണ്ടർറേറ്റഡ് ആയ സിനിമയാണ് ഡിക്ക്ടറ്റീവ്. ജീത്തുവിന്റെ ആദ്യ സിനിമ. തന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ച് സംസാരിക്കുകയാണ് ജീത്തു ഇപ്പോൾ. 
 
സിനിമയിലേക്കെത്താനുള്ള അതെന്റെ കഷ്ടപ്പാട് വളരെ വലുതായിരുന്നുവെന്ന് ജീത്തു പറയുന്നു. ഒരു സൂപ്പർസ്റ്റാറിന്റെ ചിത്രത്തിൽ നിന്നും താൻ പുറത്തായെന്നും ഒന്നര വർഷത്തോളം ആ സിനിമയ്ക്ക് വേണ്ടി താൻ സമയം ചിലവഴിച്ചിരുന്നുവെന്നും സംവിധായകൻ പറയുന്നു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
'ഒരു സിനിമയുടെ കഥയ്ക്ക് വേണ്ടി കഥാകൃത്തായിട്ട് ഞാനൊരു പ്രൊജക്ടിൽ ജോയിൻ ചെയ്തു. ഒന്നര വർഷത്തോളം അതിന്റെ പിറകെ നടന്നു. അന്നത്തെ ഒരു സൂപ്പർസ്റ്റാറിന്റെ പടമാണ്. എറണാകുളത്താണ് ഡിസ്കഷനൊക്കെ നടക്കുന്നത്. ഡെന്നീസ് ജോസഫാണ് സ്ക്രിപ്റ്റ് എഴുതുന്നത്. 
 
ആ ആക്ടർ, 'എനിക്കൊരു ന്യൂഡൽഹി ഉണ്ടാക്കിത്തരണമെന്ന്' പറഞ്ഞപ്പോൾ പുള്ളി വലിയൊരു ക്യാൻവാസിൽ അങ്ങ് എഴുതി. പ്രൊഡ്യൂസർക്ക് അത് താങ്ങാൻ പറ്റുമായിരുന്നില്ല. അങ്ങനെ കഥ മാറ്റാമെന്ന് തീരുമാനിച്ചു. സ്വാഭാവികമായും ഞാൻ മാത്രം പുറത്താകും. ഒന്നര വർഷം ഇതിന്റെ പുറകെ നടന്നിട്ടാണ് ഈ സംഭവം. 
 
ഞാൻ വീട്ടിൽ ചെന്ന് കാര്യം പുള്ളിക്കാരത്തിക്ക് സങ്കടമായി. കരച്ചിലായി. അത് കണ്ട് എനിക്കും കരച്ചിൽ വന്നു. കാര്യം പറഞ്ഞപ്പോൾ അമ്മച്ചി പറഞ്ഞു 'നിനക്ക് പറ്റുമെങ്കിൽ നീ എഴുതി, തോട്ടത്തിന്റെ മൂല വിറ്റിട്ടാണെങ്കിലും സിനിമ ചെയ്യാം'. അതൊരു കോൺഫിഡൻസ് ആയിരുന്നു. 
 
അങ്ങനെ എഴുതിയ സിനിമയാണ് ഡിക്ടറ്റീവ്. ഞാനായിരുന്നില്ല നിർമാതാവ്. നിർമാതാവിനെ സുരേഷ് ഗോപി സ്റ്റാക്കി തന്നു. പണം തികയാതെ വന്നപ്പോൾ ഞാനും കുറച്ചധികം തുക ഇട്ടു. ആ പണം എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല', ജീത്തു പറയുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shine Tom Chacko: ഡാഡി എങ്ങും പോയിട്ടില്ല, ഒപ്പം തന്നെയുണ്ട്: പിതാവിന്റെ ഓർമയിൽ ഷൈൻ ടോം ചാക്കോ