Publish Date: Mon, 07 Feb 2022 (09:00 IST)
Updated Date: Mon, 07 Feb 2022 (09:04 IST)
ജിഷിൻ മോഹനെ അറിയാത്ത മിനിസ്‌ക്രീൻ പ്രേക്ഷകർ ഉണ്ടാകില്ല. വില്ലൻ വേഷങ്ങളിലൂടെ ടെലിവിഷൻ സീരിയലുകളിലൂടെ നടൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവച്ച ഒരു വീഡിയോയും കുറിപ്പുമാണ് ശ്രദ്ധനേടുന്നത്.
ജിഷിന്റെ വാക്കുകൾ
Hai dears..എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യം ഈ വീഡിയോവിലൂടെ ഞാൻ നിങ്ങളോട് ഷെയർ ചെയ്യുവാണേ.. യോജിക്കുന്നവരുണ്ടാവാം.. വിയോജിപ്പുള്ളവരുണ്ടാവാം. എങ്കിലും കണ്ടിട്ടൊരു അഭിപ്രായം അറിയിച്ചാൽ സന്തോഷം . ഇങ്ങനെ ചെയ്യുന്ന ഒത്തിരിപ്പേരുണ്ടാവാം. അവരെ മാനിക്കുന്നു . ഇങ്ങനെ ചെയ്യാത്തവർക്ക് അവരവരുടേതായ ന്യായീകരണങ്ങൾ ഉണ്ടാവാം. അതും മാനിക്കുന്നു. എങ്കിലും കുറച്ചുപേർക്ക് ഇങ്ങനെ ചെയ്യണം എന്ന് തോന്നിയാൽ അത് സന്തോഷം . ഏതിനെപ്പറ്റി എന്നായിരിക്കും. അല്ലേ? അത് വീഡിയോ കാണുമ്പോൾ മനസ്സിലാവും.
നമ്മൾ നമ്മുടെ ജീവിതത്തിൽ ബോധപൂർവ്വമല്ലാതെ ചെയ്യുന്ന ചില കാര്യങ്ങളിൽ, ചിന്താഗതിയിൽ ചെറിയ ഭേദഗതി വരുത്തിയാൽ ഇതുപോലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾ നമ്മുടെ ഉറ്റവർക്ക് നൽകാൻ കഴിയും എന്ന് എനിക്ക് തോന്നിയത് ഞാൻ നിങ്ങളോട് ഷെയർ ചെയ്യുന്നു . ശെരിയാണല്ലോ എന്ന് തോന്നിയാൽ നിങ്ങൾക്കും ഷെയർ ചെയ്യാലോ .