Publish Date: Wed, 25 May 2022 (17:00 IST)
Updated Date: Wed, 25 May 2022 (17:03 IST)
ജയസൂര്യയുടെ ജോണ്‍ ലൂഥര്‍ മെയ് 27 ന് പ്രദര്‍ശനത്തിനെത്തും. ത്രില്ലര്‍ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് സിനിമയെക്കുറിച്ച് നടന്‍ പറയുന്ന മേക്കിങ് വീഡിയോ പുറത്തിറങ്ങി.2019ലാണ് ജോണ്‍ ലൂഥറിന്റെ കഥ ജയസൂര്യ കേട്ടത്. നന്നായി ആസ്വദിച്ച് ചെയ്ത ചിത്രംകൂടിയാണ് ഇതൊന്നും താരം പറയുന്നു.
അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമയുടെ ട്രെയിലര്‍ ഈയടുത്ത് പുറത്തിറങ്ങിയിരുന്നു.
ത്രില്ലര്‍ ചിത്രത്തില്‍ അദിതി രവി, ദീപക്, തന്‍വി റാം, സിദ്ദിഖ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവാണ് നിര്‍മ്മാണം. ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്മാനാണ് ഒരുക്കുന്നത്.
ഛായാഗ്രഹണം റോബി വര്‍ഗീസ് രാജും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറും ആണ് നിര്‍വഹിക്കുന്നത്.