Select Your Language

Notifications

webdunia
webdunia
webdunia
Thursday, 3 April 2025
webdunia

ഇലോൺ മസ്‌കുമായി ചേർന്ന് എന്നെ വഞ്ചിച്ചു, അംബർ ഹേഡിനെതിരെ ആരോപണവുമായി ജോണി ഡെപ്

ഹോളിവുഡ്
, ബുധന്‍, 20 ഏപ്രില്‍ 2022 (20:46 IST)
ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും അംബര്‍ ഹേഡും തമ്മിലുള്ള വിവാഹമോചനക്കേസ് ആരോപണ പ്രത്യരോപണങ്ങള്‍ കൊണ്ട് കലുഷിതമാകുന്നു. 50 മില്യൺ ഡോളറാണ് ഹേഡ് ജോണി ഡെപ്പിൽ നിന്നും അവശ്യപ്പെട്ടിരിക്കുന്നത്.
 
അതേസമയം താനുമായുള്ള വിവാഹത്തിന് ശേഷം ഹേർഡ് സ്പേസ് എക്‌സ് സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്‌കുമായി പ്രണയത്തിലായെന്നും തന്നെ വഞ്ചിച്ചുവെന്നും ഡെപ്പ് ആരോപിച്ചു. എന്നാല്‍ ഇലോണ്‍ മസ്‌ക് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. ഹേഡ് ഡെപ്പുമായി പിരിഞ്ഞതിന് ശേഷമാണ് താനുമായി അടുത്തതെന്നും ഡെപ്പിന്റെ വാദങ്ങള്‍ തെറ്റാണെന്നും മസ്‌ക് പറഞ്ഞു.
 
2015ലായിരുന്നു ജോണി ഡെപ്പും അംബർ ഹേർഡും വിവാഹിതരായത്. വിവാഹജീവിതത്തിലുടനീളം താന്‍ കടുത്ത ശാരീരിക-മാനസിക പീഡനത്തിന് വിധേയയായെന്ന് ഹേർഡ് ആരോപിച്ചിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും ഡെപ്പ് അടിമയാണെന്ന് വെളിപ്പെടുത്തിയ ഹേർഡ് രാക്ഷസൻ എന്നാണ് ഡെപ്പിനെ വിശേഷിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാലു ഭാഷകളിൽ റെജിന എത്തുന്നു, നായികയായി സുനൈന