Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും പോത്തേട്ടന്‍സ് ബ്രില്ല്യന്‍സിന് കയ്യടിച്ച് ജൂറി

Joji Film Dileesh Pothen Kerala State Film Award
, വെള്ളി, 27 മെയ് 2022 (17:08 IST)
ദിലീഷ് പോത്തന്റെ സംവിധാന മികവിന് കയ്യടിച്ച് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി. ജോജി എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള അവാര്‍ഡാണ് ദിലീഷ് പോത്തന്‍ ഇത്തവണ കരസ്ഥമാക്കിയിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ദിലീഷ് പോത്തനെ തേടി ഇതാ മറ്റൊരു നേട്ടം കൂടി. ഫഹദ് ഫാസില്‍ നായകനായ ജോജി ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്തത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മികച്ച നടി രേവതി, ബിജുമേനോനും ജോജുവും മികച്ചനടന്മാർ