Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുലിമടയില്‍ ജോജുവിനൊപ്പം തമിഴ് നടി ഐശ്വര്യ രാജേഷും, ത്രില്ലര്‍ ചിത്രത്തില്‍ വന്‍ താരനിര

| PULIMADA MALAYALAM MOVIE POOJA CEREMONY | JOJU | VENU

കെ ആര്‍ അനൂപ്

, വ്യാഴം, 6 ജനുവരി 2022 (09:02 IST)
ത്രില്ലടിപ്പിക്കാന്‍ ജോജു ജോര്‍ജിന്റെ പുലിമട വരുന്നു. തമിഴ് നടി ഐശ്വര്യ രാജേഷ് മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം 
വയനാട്ടില്‍ തുടങ്ങി.
എ.കെ. സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലിജോമോള്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബാലചന്ദ്ര മേനോന്‍, സോനാ നായര്‍, ഷിബില, അഭിരാം, റോഷന്‍, കൃഷ്ണ പ്രഭ, ദിലീഷ് നായര്‍, അബു സലിം, സംവിധായകന്‍ ജിയോ ബേബി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.സ്വന്തം സംവിധാനത്തില്‍ അല്ലാതെ പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഛായാഗ്രാഹകനായി വേണു ചിത്രത്തിലുണ്ടാകും. 
 
ഇങ്ക് ലാബ് സിനിമാസിന്റെ ബാനറില്‍ ഡിക്‌സണ്‍ പൊടുത്താസും, സുരാജ് പി.എസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ വര്‍ഷം ആദ്യം എത്തുന്ന മോഹന്‍ലാല്‍,മമ്മൂട്ടി ചിത്രങ്ങള്‍, ലാലിന് മുന്നില്‍ നീണ്ട നിര !