വാണ്ടറേഴ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ 240 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 2 വിക്കറ്റുകൾ നഷ്ടമായി. മൂന്നാം ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റിന് 118 റൺസെന്ന ശക്തമായ നിലയിലാണ് ആതിഥേയർ. എട്ട് വിക്കറ്റുകൾ കയ്യിലിരിക്കെ 122 റൺസാണ് വിജയിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്.
46 റൺസുമായി നായകൻ ഡീൻ എൽഗാർ 11 റൺസുമായി റാസി വാൻഡർ ഡസൻ എന്നിവരാണ് ക്രീസിൽ. 31 റണ്‍സെടുത്ത എയ്ഡന്‍ മര്‍ക്രാമും കീഗന്‍ പീറ്റേഴ്‌സണും(28) ആണ് പുറത്തായത്. നേരത്തെ 85ന് രണ്ട് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 266 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 58 റണ്‍സെടുത്ത അജിങ്ക്യ രഹാനെ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ചേതേശ്വര്‍ പൂജാര 53 റണ്‍സെടുത്തപ്പോള്‍ 40 റണ്‍സെടുത്ത ഹനുമാ വിഹാരി പുറത്താകാതെ നിന്നു.
2 ദിനങ്ങൾ ബാക്കി നിൽക്കെ വെറും 122 റൺസ് മാത്രമാണ് ദൽഷിണാഫ്രിക്കയ്ക്ക് വേണ്ടത്. നാലാം ദിനത്തിലെ ആദ്യ സെഷനിൽ വിക്കറ്റുകൾ വീണില്ലെങ്കിൽ ഇന്ത്യയുടെ ജയപ്രതീക്ഷയെ അത് സാരമായി ബാധിക്കും. മൂന്നാം ദിനത്തിനിടെ പേസർ മുഹമ്മദ് സിറാജിന് പരിക്കേറ്റതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.