Select Your Language

Notifications

webdunia
webdunia
webdunia
webdunia

Joju George: ജോജുവിന്‍റെ കരിയറിലെ ഏറ്റവും വലിയ ആക്ഷന്‍ ചിത്രം ഒരുങ്ങുന്നു!

Joju George

നിഹാരിക കെ.എസ്

, ചൊവ്വ, 19 ഓഗസ്റ്റ് 2025 (09:35 IST)
ജോജുവും ഷാജി കൈലാസും ഒന്നിക്കുന്നു. വരവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം കംപ്ലീറ്റ് ആക്ഷൻ ആയിട്ടാണ് ഒരുങ്ങുക. സിനിമയുടെ ടൈറ്റിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഷാജി കൈലാസ്- ജോജു ജോർജ് കോമ്പിനേഷനിൽ വരുന്ന ആദ്യ ചിത്രമായതുകൊണ്ടു തന്നെ ടൈറ്റിൽ പോസ്റ്റർ പ്രേക്ഷകർ ഏറ്റെടുത്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ 6 ന് ആരംഭിക്കും. 
 
ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമാണിത്. ജോജു ജോർജിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രമായിരിക്കും ഇതെന്ന് അണിയറക്കാര്‍ പറയുന്നു. അടുത്തിടെ പുറത്തിറങ്ങിയ ജോജു ജോർജ് നിർമ്മിച്ച് സംവിധാനം ചെയ്ത ചിത്രം "പണി"യും പ്രേക്ഷക പ്രശംസ നേടിയിരുന്നു. ജോജുവിന്റെ അഭിനയവും ഷാജി കൈലാസിന്റെ സംവിധാനവും കൂടിയാകുമ്പോൾ സിനിമയുടെ പ്രതീക്ഷ വാനോളമാണ്.
 
ഓൾഗ പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്. കൊ പ്രൊഡ്യൂസർ ജോമി ജോസഫ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് എ കെ സാജൻ. തിരക്കഥാകൃത്തായും സംവിധായകനായും ഒരുപോലെ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന എ കെ സാജൻ ചിത്രത്തിന്റെ ഭാഗമാകുമ്പോൾ ആക്ഷനിൽ മാത്രമല്ല കഥയിലും കാര്യമുണ്ടെന്ന് ഉറപ്പിക്കാം. ജോജുവിനെ കൂടാതെ ഒരു വമ്പൻ താരനിര കൂടി ചിത്രത്തിലുണ്ട്. വരും ദിവസങ്ങളിൽ മറ്റു താരങ്ങളുടെ പേരുകൾ കൂടി അണിയറ പ്രവർത്തകർ പുറത്തുവിടും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Coolie Box Office Collection: 4 ദിവസം കൊണ്ട് 400 കോടി? രജനികാന്തിന്റെ 'കൂലി' ശരിക്കും എത്ര നേടി?