Select Your Language

Notifications

webdunia
webdunia
webdunia
webdunia

Coolie Box Office Collection: 4 ദിവസം കൊണ്ട് 400 കോടി? രജനികാന്തിന്റെ 'കൂലി' ശരിക്കും എത്ര നേടി?

ലോകേഷിൻറെ മുൻ ചിത്രങ്ങൾക്ക് ലഭിച്ച തരത്തിലുള്ള പ്രതികരണങ്ങളല്ല ആദ്യ ദിനം മുതൽ കൂലിക്ക് ലഭിച്ചത്.

Rajnikanth's coolie box office collection report

നിഹാരിക കെ.എസ്

, ചൊവ്വ, 19 ഓഗസ്റ്റ് 2025 (09:56 IST)
തമിഴ് സിനിമയിൽ ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന സിനിമയാണ് കൂലി. രജനികാന്ത്-ലോകേഷ് കനകരാജ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു ഈ സിനിമയുടെ പ്രതീക്ഷ. എന്നാൽ ലോകേഷിൻറെ മുൻ ചിത്രങ്ങൾക്ക് ലഭിച്ച തരത്തിലുള്ള പ്രതികരണങ്ങളല്ല ആദ്യ ദിനം മുതൽ കൂലിക്ക് ലഭിച്ചത്. 
 
ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യ വാരാന്ത്യ ദിനങ്ങളിലെ കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ സൺ പിക്ചേഴ്സ്. സൺ പിക്ചേഴ്സ് പുറത്തുവിടുന്ന കൂലിയുടെ രണ്ടാമത്തെ ഒഫിഷ്യൽ കളക്ഷൻ ആണ് ഇത്. ആദ്യ ദിനത്തിലെ ആഗോള കളക്ഷൻ നേരത്തെ അവർ പ്രഖ്യാപിച്ചിരുന്നു. ആഗോള ബോക്സ് ഓഫീസിൽ നിന്ന് റിലീസ് ദിനത്തിൽ ചിത്രം 151 കോടി നേടി എന്നതായിരുന്നു അറിയിപ്പ്. 
 
ആദ്യ നാല് ദിവസത്തെ കളക്ഷനാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. റിലീസ് ദിനമായ വ്യാഴം മുതൽ ഞായർ വരെയുള്ള ദിനങ്ങളിൽ നിന്ന് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 404 കോടിയിൽ അധികം നേടിയതായാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ട്രാക്കർമാർ പറ‍ഞ്ഞതിൽ നിന്ന് അൽപം ഉയർന്ന തുകയാണ് ഇത്. 
 
പ്രമുഖ ട്രാക്കർമാരായ സാക്നിൽകിൻറെ കണക്ക് പ്രകാരം കൂലിയുടെ ആദ്യ വാരാന്ത്യ ഗ്രോസ് 385 കോടിയാണ്. മറ്റൊരു പ്രധാന ട്രാക്കർ ആയ സിനിട്രാക്കിൻറെ കണക്കനുസരിച്ച് ചിത്രത്തിൻറെ ആദ്യ വാരാന്ത്യ ഗ്രോസ് 374 കോടിയുമാണ്. തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപണിംഗ് കളക്ഷൻ, ഏറ്റവും വേഗത്തിൽ 300 കോടി ഗ്രോസ് മറികടക്കുന്ന തമിഴ് ചിത്രം, ഏറ്റവും വലിയ ആദ്യ വാരാന്ത്യ ഗ്രോസ് എന്നിവയൊക്കെ നിലവിൽ കൂലിയുടെ പേരിലാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Joju George: ജോജുവിന്‍റെ കരിയറിലെ ഏറ്റവും വലിയ ആക്ഷന്‍ ചിത്രം ഒരുങ്ങുന്നു!