Select Your Language

Notifications

webdunia
webdunia
webdunia
webdunia

Joju George - Urvashi Movie: ജോജു ജോര്‍ജും ഉര്‍വശിയും ഒന്നിക്കുന്നു; 'ആശ'യുടെ പൂജ കഴിഞ്ഞു

സഫാര്‍ സനലിനൊപ്പം ജോജു ജോര്‍ജ്ജും രമേഷ് ഗിരിജയും ചേര്‍ന്നാണ് തിരക്കഥ

Joju george Movies, Urvashi Movies, Joju George  Urvashi Movie Aasha, ജോജു ജോര്‍ജ്, ഉര്‍വശി, ആശ

രേണുക വേണു

Kochi , ചൊവ്വ, 15 ജൂലൈ 2025 (11:02 IST)
Joju George and Urvashi

Joju George - Urvashi Movie: ജോജു ജോര്‍ജ്, ഉര്‍വശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സഫാര്‍ സനല്‍ സംവിധാനം ചെയ്യുന്ന 'ആശ'യുടെ പൂജ കൊച്ചിയില്‍ നടന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിക്കുന്നത്. 
 
സഫാര്‍ സനലിനൊപ്പം ജോജു ജോര്‍ജ്ജും രമേഷ് ഗിരിജയും ചേര്‍ന്നാണ് തിരക്കഥ. ക്യാമറ കൈകാര്യം ചെയ്യുന്നത് മധു നീലകണ്ഠന്‍. മിഥുന്‍ മുകുന്ദന്റേതാണ് സംഗീതം. 
 
പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, സാറ്റര്‍ഡെ നൈറ്റ്, മദനോത്സവം, സര്‍ക്കീട്ട് എന്നിവയാണ് വിനായക ഫിലിംസിന്റെ ശ്രദ്ധേയമായ സിനിമകള്‍. 
 
ദിലീപ് ചിത്രം 'പ്രിന്‍സ് ആന്റ് ഫാമിലി'യിലാണ് ഉര്‍വശി അവസാനമായി അഭിനയിച്ചത്. കമല്‍ഹാസന്‍ ചിത്രം തഗ് ലൈഫാണ് ജോജുവിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Trisha Krishnan: ഓഫീസ് അടിച്ച് തകർത്തു, പാർട്ടിയിൽ ആടിപ്പാടി ധനുഷ്; തൃഷയുടെ വിവാഹം മുടങ്ങിയത് ഇങ്ങനെ