തമിഴ് നടനും ഷെഫുമായ മദംപട്ടി രംഗരാജും കോസ്റ്റ്യൂം ഡിസൈനറും സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റുമായ ജോസ് ക്രിസിന്‍ഡയും തമ്മില്‍ വിവാഹിതരായി. വിവാഹചത്രങ്ങള്‍ ക്രിസില്‍ഡയാണ് പങ്കുവെച്ചത്. മിസ്റ്റര്‍ ആന്‍ഡ് മിസിസ് രംഗരാജ് എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. വിവാഹചിത്രങ്ങള്‍ക്കൊപ്പം താന്‍ ആറ് മാസം ഗര്‍ഭിണിയാണെന്നും ക്രിസില്‍ഡ വെളിപ്പെടുത്തി.
ബേബി ലോഡിങ് 2025 എന്നായിരുന്നു ഗര്‍ഭിണിയാണെന്ന വിവരം പങ്കുവെച്ച് ക്രിസില്‍ഡ കുറിച്ചത്. സമൂഹമാധ്യമ അക്കൗണ്ടുകളില്‍ മദംപട്ടി രംഗരാജിന്റെ ഭാര്യയാണെന്നും തങ്ങള്‍ പ്രഗ്‌നന്റാണെന്നും ക്രിസില്‍ഡ ചേര്‍ത്തിട്ടുണ്ട്.അതേസമയം ക്രിസില്‍ഡയുടെ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.
മോഹന്‍ലാലും വിജയും ഒന്നിച്ച ജില്ല, നിവിന്‍ പോളിയുടെ റിച്ചി തുടങ്ങിയ സിനിമകളിലെ കോസ്റ്റ്യൂം ഡിസൈനറാണ് ക്രിസില്‍ഡ. തമിഴ് നാട്ടിലെ അറിയപ്പെടുന്ന കുക്കറി ഷോയിലെ ജഡ്ജും നടനുമാണ് മദംപട്ടി രംഗരാജന്‍. രംഗരാജിന്റെയും ക്രിസില്‍ഡയുടെയും രണ്ടാം വിവാഹമാണിത്. 2018ല്‍ സംവിധായകന്‍ ജെ ജെ ഫ്രെഡ്രിക്കിനെയാണ് ക്രിസില്‍ഡ വിവാഹം ചെയ്തിരിക്കുന്നത്. അഭിഭാഷകയായ ശ്രുതിയുമായാണ് രംഗരാജിന്റെ ആദ്യവിവാഹം.
കോയമ്പത്തൂര്‍ സ്വദേശിയായ ശ്രുതിയും രംഗരാജും ഇപ്പോഴും നിയമപരമായി വിവാഹിതരാണെന്നാണ് റിപ്പോര്‍ട്ട്. അടുത്തകാലം വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു ശ്രുതി. ഭര്‍ത്താവും കുട്ടികളുമായുള്ള ചിത്രങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക പതിവായിരുന്നു.