വൃദ്ധസദനത്തിലെ പ്രണയം; വിജയരാഘവനും സുലോചനയും ഇനി ഒന്നിച്ച്, വിവാഹം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം
വിജയരാഘവന്‍ 2019ലും സുലോചന 2024 ലുമാണ് വൃദ്ധസദനത്തില്‍ എത്തിയത്
Vijayaraghavan and Sulochana
വൃദ്ധസദനത്തിലെ പ്രണയം പൂവിട്ടു..! വിജയരാഘവനും സുലോചനയും ഇനി ഒന്നിച്ച് ജീവിക്കും. തൃശൂര്‍ സര്‍ക്കാര്‍ വൃദ്ധസദനമാണ് പേരാമംഗലം സ്വദേശിയായ 79 കാരന്‍ വിജയരാഘവനും ഇരിങ്ങാലക്കുട സ്വദേശിയായ 75 കാരി സുലോചനയും തമ്മിലുള്ള പ്രണയസാക്ഷാത്കാരത്തിനു വേദിയായത്.
സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം നടന്ന ഇവരുടെ വിവാഹത്തിനു ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു, മേയര്‍ എം.കെ.വര്‍ഗീസ് എന്നിവര്‍ സാക്ഷ്യംവഹിച്ചു. വിജയരാഘവന്‍ 2019ലും സുലോചന 2024 ലുമാണ് വൃദ്ധസദനത്തില്‍ എത്തിയത്. ഇരുവരും ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യം വാര്‍ഡനെ അറിയിക്കുകയായിരുന്നു. സാമൂഹിക നീതി വകുപ്പാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്.
കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്യാമള മുരളീധരന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്‍.പ്രദീപന്‍, വൃദ്ധസദനം സൂപ്രണ്ട് രാധിക, കൗണ്‍സിലര്‍മാര്‍, വൃദ്ധസദനത്തിലെ മറ്റ് അന്തേവാസികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.