Webdunia - Bharat's app for daily news and videos

Install App

'ഫാലിമി' തുടങ്ങുന്നതിന് 18 ദിവസം മുന്‍പ് ആന്റണി വര്‍ഗീസ് പിന്മാറി,സിനിമയില്‍ ജോലി ചെയ്തിരുന്നവരൊക്കെ വഴിയാധാരമായിപ്പോയി, പെപ്പെക്കെതിരെ വീണ്ടും ജൂഡ് ആന്റണി

കെ ആര്‍ അനൂപ്
ചൊവ്വ, 2 ജനുവരി 2024 (10:21 IST)
ഒരു സിനിമയില്‍ അഭിനയിക്കാന്‍ 10 ലക്ഷം രൂപ അഡ്വാന്‍സായി വാങ്ങിയ ശേഷം നടന്‍ ആന്റണി വര്‍ഗീസ് പിന്മാറിയെന്ന ആരോപണവുമായി സംവിധായകന്‍ ജൂഡ് ആന്റണി രംഗത്തെത്തിയിരുന്നു. ഇത് വലിയ വിവാദമായി മാറുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും ആന്റണി വര്‍ഗീസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ജൂഡ് ആന്റണി.
 
അന്ന് ആന്റണി വര്‍ഗീസ് പിന്മാറിയ സിനിമ ഫാലിമി ആയിരുന്നു എന്ന് ജൂഡ് ആന്റണി പറയുന്നു.
 
'ഞാനുപയോഗിച്ച വാക്കുകള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ വിഷമിച്ചുവെന്നല്ലാതെ ഞാന്‍ പറഞ്ഞ വാക്കുകളില്‍ സത്യം ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ഒരു സിനിമ തുടങ്ങുന്നതിന് 18 ദിവസം മുന്‍പ് ആ സിനിമയില്‍ നിന്ന് പിന്‍മാറി, ആ സിനിമയില്‍ ജോലി ചെയ്തിരുന്നവരൊക്കെ വഴിയാധാരമായിപ്പോയി, നിര്‍മ്മാതാവ് വീട്ടില്‍ പോലും കയറാന്‍ പറ്റാത്ത അവസ്ഥയായി. ഞാന്‍ അപ്പോള്‍ സംവിധായകന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ അവന്റെ ഭാവി പോകും. നിന്റെ സിനിമ എന്ന് പാക്കപ്പ് ആവുന്നോ അന്ന് ഞാന്‍ ഇത് പറയും എന്നായിരുന്നു പറഞ്ഞത്. അതിന്റെ പിറ്റേന്നാണ് ഞാന്‍ പെപ്പെയുടെ കാര്യം പറഞ്ഞത്. അവന്റെ അനിയത്തീടെ കാര്യം പറഞ്ഞ് മാത്രമാണ് തെറ്റായി പോയത്.വക്കീല്‍ നോട്ടീസ് അയച്ചതിന് ശേഷമായിരുന്നു അവന്‍ പണം തിരികെ നല്‍കിയത്. ഞാന്‍ കൂടുതല്‍ പറഞ്ഞാല്‍ അവന്‍ മോശക്കാരനായിപ്പോകും. തിരക്കഥ പോരെന്ന് പറഞ്ഞാണ് അവന്‍ സിനിമയില്‍ നിന്ന് പിന്‍മാറിയത്. ഫാലിമി എന്ന ചിത്രത്തില്‍ നിന്നാണ് അവന്‍ പിന്‍മാറിയത്. ഞാനാണ് ആ സിനിമയ്ക്ക പേരിട്ടത്. എന്നെ കല്ലെറിഞ്ഞാലൊന്നും പ്രശ്‌നമില്ല. വേറെ ആളുകള്‍ പറയുന്നത് ഞാന്‍ ചിന്തിക്കാറില്ല. പാവപ്പെട്ടവനായാലും പണക്കാരനായാലും വേറൊരുത്തന്റെ കാശ് വാങ്ങി തിന്നിട്ട് ഒരു വക്കീല്‍ നോട്ടീസ് വരുമ്പോള്‍ തിരികെ നല്‍കാം എന്ന് പറയുന്നതില്‍ ഒരു ന്യായവും ഞാന്‍ കാണുന്നില്ല', ജൂഡ് ആന്റണി പറഞ്ഞു.
 
മനോരമ ന്യൂസ് മേക്കര്‍ പരിപാടിക്കിടെ ആയിരുന്നു ജൂഡ് ആന്റണി ആന്റണി വര്‍ഗീസിനെതിരെ രംഗത്ത് എത്തിയത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി പുതിയ ന്യുനമര്‍ദ്ദം; നാളെ മുതല്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഡോക്ടര്‍മാര്‍ തെറ്റായി നടത്തിയ രോഗനിര്‍ണയം നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായി കണ്ടെത്തി ചാറ്റ്ജിപിടി; തന്റെ അനുഭവം പങ്കുവെച്ച് 25കാരന്‍

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments