Select Your Language

Notifications

webdunia
webdunia
webdunia
webdunia

2024 ലും ഞെട്ടിക്കാന്‍ തന്നെയാണ് തീരുമാനം; വൈറലായി ഭ്രമയുഗം പുതിയ പോസ്റ്റര്‍, ഭയപ്പെടുത്തി മമ്മൂട്ടി

ഭ്രമയുഗത്തില്‍ നെഗറ്റീവ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്

Bramayugam Mammootty horror look poster
, തിങ്കള്‍, 1 ജനുവരി 2024 (11:20 IST)
2024 ലും വേറിയ പ്രമേയങ്ങള്‍ കൊണ്ട് ഞെട്ടിക്കാന്‍ ഒരുങ്ങി മമ്മൂട്ടി. ആരാധകര്‍ക്കുള്ള പുതുവര്‍ഷ സമ്മാനമായി ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റര്‍ മമ്മൂട്ടി പങ്കുവെച്ചു. ഭയപ്പെടുത്തുന്ന രൂപത്തിലാണ് പോസ്റ്ററില്‍ മമ്മൂട്ടിയെ കാണുന്നത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം ഹൊറര്‍ ത്രില്ലര്‍ ആയിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
ഭ്രമയുഗത്തില്‍ നെഗറ്റീവ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അര്‍ജുന്‍ അശോകനാണ് മറ്റൊരു പ്രധാന വേഷം ചെയ്തിരിക്കുന്നത്. ടി.ഡി.രാമകൃഷ്ണനാണ് സംഭാഷണം. ഫെബ്രുവരി രണ്ടാം വാരത്തില്‍ ചിത്രം റിലീസ് ചെയ്‌തേക്കും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലായിരിക്കും ചിത്രം തിയറ്ററുകളില്‍ എത്തുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mammootty (@mammootty)

ഹൊറര്‍ ത്രില്ലറായ ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റും ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മിക്കുന്നത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതുവത്സര ദിനത്തിൽ 'ജയ് ഗണേഷ്' റിലീസ് പ്രഖ്യാപിച്ചു