പ്രായം 45 ആണത്രേ..! പുതുവര്‍ഷ ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്
രഘുനാഥ് പാലേരി എഴുതി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായാണ് പൂര്‍ണിമയുടെ സിനിമ അരങ്ങേറ്റം
പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കില്‍ മലയാളികളുടെ പ്രിയതാരം പൂര്‍ണിമ ഇന്ദ്രജിത്ത്. പുതുവര്‍ഷ ചിത്രത്തില്‍ സാരിയില്‍ ഗ്ലാമറസായിരിക്കുകയാണ് താരം. ഏവര്‍ക്കും താരം പുതുവത്സരാശംസകള്‍ നേര്‍ന്നു.
1978 ഡിസംബര്‍ 13 നാണ് പൂര്‍ണിമയുടെ ജനനം. താരത്തിനു ഇപ്പോള്‍ 45 വയസാണ് പ്രായം. എന്നാല്‍ പൂര്‍ണിമയുടെ ചിത്രങ്ങള്‍ കണ്ടാല്‍ പ്രായം റിവേഴ്‌സ് ഗിയറില്‍ ആണല്ലോ എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുക. നടന്‍ ഇന്ദ്രജിത്തിന്റെ ജീവിതപങ്കാളിയാണ് പൂര്‍ണിമ.