Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kadhikan Teaser കാഥികന്‍ ടീസര്‍ എത്തി, മുകേഷിനൊപ്പം ഉണ്ണി മുകുന്ദന്‍

Khadhikan Teaser  Khadhikan

കെ ആര്‍ അനൂപ്

, വെള്ളി, 3 നവം‌ബര്‍ 2023 (17:25 IST)
സംവിധായകന്‍ ജയരാജിനൊപ്പം വീണ്ടും നടന്‍ ഉണ്ണി മുകുന്ദന്‍ ഒന്നിക്കുന്നു. ഇരുവരും ചേര്‍ന്നൊരുക്കുന്ന മൂന്നാമത്തെ സിനിമ റിലീസിന് ഒരുങ്ങുകയാണ്. കാഥികന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.
മുകേഷ് , ഉണ്ണി മുകുന്ദന്‍, കൃഷ്ണാനന്ദ്, ഗോപു കൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാതിര കഥ സംഭാഷണം ജയരാജ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്.വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജുവനൈല്‍ ഹോമിലെ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ വേഷമിടുന്നത്.
 
എം ടി വാസുദേവന്‍ നായരുടെ കഥകള്‍ ആസ്പദമാക്കിയുള്ള ജയരാജിന്റെ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ നേരത്തെ അഭിനയിച്ചിരുന്നു.'സ്വര്‍ഗം തുറക്കുന്ന സമയം' എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.ഉണ്ണി മുകുന്ദന് പുറമേ 'നെടുമുടി വേണു, ഇന്ദ്രന്‍സ്, സുരഭി ലക്ഷ്മി തുടങ്ങിയവരും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തേജസ് പൂർണ്ണപരാജയം, ഹൃദയം അസ്വസ്ഥമെന്ന് കങ്കണ