പൂക്കളര്‍ ഷര്‍ട്ട് പൃഥ്വിരാജിന് ഏറെ ഇഷ്ടമാണെന്ന് തോന്നുന്നു. ബ്രോ ഡാഡി ലൊക്കേഷനില്‍ പൂക്കളര്‍ ഷര്‍ട്ട് ഇട്ട് എത്തിയ സംവിധായകന്‍ പൃഥ്വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
70 ദിവസത്തെ ഷെഡ്യൂളാണ് ഇതെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമായിരുന്നതിനാല്‍ തന്നെ അതിന്റെ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയാണ് ഷൂട്ടിംഗ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാജി കൈലാസ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 17 നാണ് ആരംഭിച്ചത്. നടി സംയുക്ത മേനോനാണ് നായിക.ദിലീഷ് പോത്തന്‍,സായികുമാര്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, ഹരിശ്രീ അശോകന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, രാഹുല്‍ മാധവന്‍ തുടങ്ങിയവരും സിനിമയില്‍ ഉണ്ടെന്നാണ് വിവരം.