Select Your Language

Notifications

webdunia
webdunia
webdunia
webdunia

കമല്‍ ഹാസന്റെ 'ഇന്ത്യന്‍ 2' വൈകുന്നതിനുള്ള കാരണം വെളിപ്പെടുത്തി കാജല്‍ അഗര്‍വാള്‍

കമല്‍ ഹാസന്റെ 'ഇന്ത്യന്‍ 2' വൈകുന്നതിനുള്ള കാരണം വെളിപ്പെടുത്തി കാജല്‍ അഗര്‍വാള്‍

കെ ആര്‍ അനൂപ്

, ബുധന്‍, 17 മാര്‍ച്ച് 2021 (17:15 IST)
കാലങ്ങള്‍ക്കു മുമ്പേ സിനിമാസ്വാദകരുടെ മനസ്സില്‍ പതിഞ്ഞ കമല്‍ ഹാസന്‍ ചിത്രമാണ് 'ഇന്ത്യന്‍'.ഷങ്കറിന്റെ ഒപ്പം ഉലകനായകന്‍ രണ്ടാം ഭാഗത്തിനായി ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ വലുതാണ്. ചില കാരണങ്ങളാല്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് വൈകിയതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കാജല്‍ അഗര്‍വാള്‍.
 
ക്രൂ അംഗങ്ങളില്‍ ഭൂരിഭാഗവും അമേരിക്കയില്‍ നിന്നുള്ളവരായതിനാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം അവര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനും ജോലി ചെയ്യാനും കഴിയുന്നില്ലെന്നാണ് നടി പറയുന്നത്. ഈ കാരണത്താലാണ് ഷൂട്ടിംഗ് നിര്‍ത്തിവച്ചതെന്നും കാജല്‍ വ്യക്തമാക്കി. ഇതുവരെ 60% ചിത്രീകരണം പൂര്‍ത്തിയായതായി സംവിധായകന്‍ ഷങ്കര്‍ അറിയിച്ചു. രത്നവേലു ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍  ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
കമല്‍ ഹാസന്റെ 'ഇന്ത്യന്‍ 2' വൈകുന്നതിനുള്ള കാരണം വെളിപ്പെടുത്തി കാജല്‍ അഗര്‍വാള്‍

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോഷ്യല്‍ മീഡിയയോട് ബൈ പറഞ്ഞ് അമീര്‍ ഖാന്‍, പിറന്നാള്‍ ദിനത്തില്‍ നടന്റെ പുതിയ തീരുമാനം