Webdunia - Bharat's app for daily news and videos

Install App

3 ഇഡിയറ്റ്സ് എനിക്ക് വന്ന സിനിമയാണ്, സിനിമ ഉപേക്ഷിച്ചതിൽ ഇപ്പോഴും നിരാശയില്ല: കജോൾ

അഭിറാം മനോഹർ
ശനി, 14 ജൂണ്‍ 2025 (11:22 IST)
ബോളിവുഡിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് ആമിര്‍ഖാന്‍- രാജ് കുമാര്‍ ഇറാനി സഖ്യത്തില്‍ വന്ന 3 ഇഡിയറ്റ്‌സ് എന്ന സിനിമ. പ്രമേയം കൊണ്ട് ചര്‍ച്ചയായ സിനിമ ബോക്‌സോഫീസില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചിരുന്നു. ഇപ്പോഴിതാ 3 ഇഡിയറ്റ്‌സില്‍ നായികയായി തന്നെയാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ ആ ഓഫര്‍ താന്‍ ഒഴിവാക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടിയായ കജോള്‍. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കജോളിന്റെ വെളിപ്പെടുത്തല്‍.
 
അങ്ങനെ ആ സിനിമ നഷ്ടപ്പെട്ടതില്‍ നിരാശയില്ല. അങ്ങനെ പലപ്പോഴും സംഭവിക്കാറുണ്ട്. ഒരു കഥാപാത്രം ചിലപ്പോള്‍ ഒരാള്‍ക്ക് വേണ്ടി വിധിച്ചതായിരിക്കും. 3 ഇഡിയറ്റ്‌സിലെ കഥാപാത്രം അത് ഞാന്‍ ഇല്ലെങ്കിലും നല്ല രീതിയില്‍ വരുമായിരുന്നു. അത് അങ്ങനെ സംഭവിച്ചു. കജോള്‍ പറഞ്ഞു.
 
 2009ല്‍ പുറത്തിറങ്ങിയ 3 ഇഡിയറ്റ്‌സ് ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്നും 300 കോടി രൂപ ആദ്യമായി സ്വന്തമാക്കിയ സിനിമയാണ്. ആമിര്‍ഖാന്‍, സല്‍മാന്‍ ജോഷി, ആര്‍ മാധവന്‍, കരീന കപൂര്‍ എന്നിവരായിരുന്നു സിനിമയിലെ പ്രധാനതാരങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

യെമനിൽ നിന്നും ഇസ്രായേലിലേക്ക് വ്യോമാക്രമണം, ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

Nilambur By Election 2025: അന്‍വര്‍ പിടിക്കുക കോണ്‍ഗ്രസ് - ലീഗ് വോട്ടുകള്‍; സ്വരാജിനു ജയസാധ്യതയെന്ന് യുഡിഎഫ് ക്യാംപില്‍ ഭീതി

നെതന്യാഹുവിന്റെ തോന്നിവാസം തടയണം, ഇസ്രായേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി, ഇസ്രായേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നുവെന്ന് എര്‍ദോഗന്‍

അടുത്ത ലേഖനം
Show comments