Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭര്‍ത്താവിന്റെ അവിഹിതബന്ധങ്ങള്‍ വിവാഹത്തെ ബാധിച്ചിട്ടില്ല, വിഷമിപ്പിച്ചെങ്കിലും അതെല്ലാം ചിരിച്ചുതള്ളി, വീട്ടില്‍ അയാള്‍ നല്ല ഭര്‍ത്താവും അച്ചനുമായിരുന്നു : സറീന വഹാബ്

Zarina Wahab interview, Aditya Pancholi affairs, Bollywood marriage drama, Kangana Ranaut controversy, Malayalam celebrity news,സരീന വഹാബ്, അദിത്യ പഞ്ചോലി, വിവാഹ വിവാദങ്ങൾ, കങ്കണ റാണോട്ട്, ബോളിവുഡ് വാർത്ത, മലയാളം സിനിമാ വാർത്ത

അഭിറാം മനോഹർ

, ബുധന്‍, 21 മെയ് 2025 (18:48 IST)
Zarina Wahab- Aditya Pancholi
ബോളിവുഡ് സിനിമാതാരമാണെങ്കിലും മലയാളികള്‍ക്ക് പ്രിയപ്പെട്ട അഭിനേത്രിയാണ് സറീന വഹാബ്. മദനോത്സവം ഉള്‍പ്പടെ ഒട്ടേറെ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സറീന വഹാബ് നടന്‍ ആദിത്യ പഞ്ചോലിയെയാണ് വിവാഹം ചെയ്തത്. 1986ല്‍ വിവാഹിതരായ ഈ ജോഡി പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞത് ആദിത്യ പഞ്ചോലിയുടെ വിവാഹേതരബന്ധങ്ങളെ ചൊല്ലിയാണ്. നിരവധി വാര്‍ത്തകള്‍ ഇത്തരത്തില്‍ വന്നിരുന്നെങ്കിലും അതൊന്നും തന്നെ തന്റെ വിവാഹജീവിതത്തെ ബാധിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സറീന വഹാബ്. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്.
 
 90കളുടെ സമയത്ത് അഭിനേത്രി പൂജ ബട്ടുമായി ആദിത്യ പഞ്ചോലിക്ക് വിവാഹേതരബന്ധമുണ്ടെന്ന രീതിയില്‍ വലിയ രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. 2000 കാലഘട്ടത്തില്‍ കങ്കണ റണാവത്തുമായും ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ വിവാഹജീവിതത്തെ ബാധിച്ചിട്ടില്ലെന്നാണ് നയന്‍ദീപ് രക്ഷിത്തിനോടുള്ള അഭിമുഖത്തില്‍ സറീന പറയുന്നത്.
 
 
'ഇത്തരം വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഒരു കാലത്ത് എനിക്ക് മനസ്സിനൊട്ട് വേദന തോന്നിയിട്ടുണ്ട്. പക്ഷേ, പിന്നീട് ഞാന്‍ അത് ചിരിച്ചുതള്ളാന്‍ പഠിച്ചു. അദിത്യന്‍ വീടിന് പുറത്ത് എന്താണ് ചെയ്യുന്നതെന്നത് എനിക്ക് പ്രശ്‌നമല്ല. പക്ഷേ, അയാള്‍ വീട്ടിലേക്ക് വരുമ്പോള്‍ ഒരു മികച്ച ഭര്‍ത്താവും പിതാവുമാണ്. അതാണ് എനിക്ക് പ്രധാനം. അയാള്‍ തന്റെ ബന്ധങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നെങ്കില്‍ മാത്രമേ ഞാന്‍ തകരുമായിരുന്നുള്ളു. എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടില്ല. ഇത്തരം കാര്യങ്ങളെ ഞാന്‍ ഗൗരവത്തോടെ കാണുകയും ശണ്ഠകൂടുകയും ചെയ്താല്‍, അതിന്റെ ഫലം ഞാന്‍ അനുഭവിക്കേണ്ടി വരും. ഞാന്‍ സ്വയം സ്‌നേഹിക്കുന്നു, അതിനാല്‍ ദുഃഖിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' സറീന വഹാബ് പറഞ്ഞു. 1986ല്‍ വിവാഹിതരായ ആദിത്യ പഞ്ചോലി- സറീന വഹാബ് ദമ്പതികള്‍ക്ക് നടന്‍ സൂരജ് പഞ്ചോലി, സന പഞ്ചോലി എന്നിങ്ങനെ 2 മക്കളാണുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാത്തിരിപ്പിന് വിരാമം, പ്രേക്ഷകരുടെ സ്വന്തം ബിഗ്ഗ് ബോസ്സ് സീസണ്‍ 7 വരുന്നു