പ്രഭാസിന്റെ കല്‍ക്കി 2898 എഡി തിയേറ്ററുകളിൽ എത്തി. ഇന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന സിനിമ പ്രേക്ഷക പ്രതീക്ഷ തെറ്റിച്ചില്ല. ആദ്യം ലഭിക്കുന്ന പ്രതികരണം പോസിറ്റീവാണ്.
കഥാ തന്തുവും ആശയവും മികച്ചതാണെന്നാണ് സിനിമ കണ്ടവർ പറയുന്നത്.കല്‍ക്കി 2898 എഡിയില്‍ മിത്തോളജിക്കല്‍ ഭാഗങ്ങളുടെ അവതരണവും മികച്ചതാണ്. ആദ്യം ആഫ് അവസാനിക്കുന്നത് ഒരു പഞ്ച് നൽകിക്കൊണ്ടാണ്.കമല്‍ഹാസൻ സ്ക്രീനിൽ എത്തുമ്പോൾ ആവേശം നിറയുന്നു.അമിതാഭ് ബച്ചനും മികച്ച പ്രകടനം കാഴ്ചവച്ചു. പശ്ചാത്തല സംഗീതവും മികച്ചതാണ്.സന്തോഷ് നാരായണനും പ്രശംസയര്‍ഹിക്കുന്നുവെന്നാണ് ചിത്രം കണ്ടവര്‍ സോഷ്യൽ മീഡിയയിൽ എഴുതുന്നത്.
അമിതാഭ് ബച്ചനും കമല്‍ഹാസനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ തന്നെയാണ് അവതരിപ്പിച്ചത്. പ്രീ സെയില്‍ ബിസിനസ് 100 കോടി രൂപ സിനിമ നേടിയിരുന്നു എന്നായിരുന്നു റിപ്പോർട്ട്..ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും സംവിധായകൻ നാഗ് അശ്വിൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തിരുന്നു.ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും.