Kalyani priyadarshan: ഇത് നമ്മുടെ നീലി അല്ലേ? കിടിലൻ ബെല്ലി ഡാൻസുമായി കല്യാണി; സോഷ്യൽ മീഡിയ തൂക്കി
സിനിമയിലെ കല്യാണിയുടെ ആക്ഷൻ സീനുകൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക എന്ന സിനിമയുടെ വൻ വിജയത്തിന്റെ സന്തോഷത്തിലാണ് കല്യാണി പ്രിയദർശൻ. സിനിമ മലയാളത്തിലെ റെക്കോർഡുകളെല്ലാം തകർത്ത് സമാനതകളില്ലാത്ത വിജയമായി മുന്നേറുകയാണ്. സിനിമയിലെ കല്യാണിയുടെ ആക്ഷൻ സീനുകൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ പുതിയൊരു ഭാവത്തിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ് കല്യാണി. ഇത്തവണ തന്റെ ഡാൻസ് കൊണ്ടാണ് നടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ഒരുങ്ങുന്നത്. രവി മോഹൻ ചിത്രമായ ജീനിയിലൂടെയാണ് കല്യാണി ഞെട്ടിച്ചിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായ അബ്ദി അബ്ദി' അണിയറപ്രവർത്തകർ പുറത്തുവിട്ടു. കൃതി ഷെട്ടിക്കൊപ്പമാണ് കല്യാണിയുടെ ഡാൻസ്.
ഗംഭീര ഡാൻസ് ആണ് കല്യാണി ഈ ഗാനത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ഒരു അറബിക് സ്റ്റൈലിൽ ഒരുക്കിയ ഗാനത്തിൽ കല്യാണിക്കൊപ്പം രവി മോഹനും കൃതി ഷെട്ടിയും പ്രത്യക്ഷപ്പെടുന്നുണ്ട്. എ ആർ റഹ്മാൻ ആണ് ഗാനത്തിന് ഈണം നൽകിയത്. ദേവയാനി, വാമിക ഗബ്ബി എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നവാഗതനായ അർജുനൻ ജൂനിയർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
അതേസമയം, കേരളത്തിൽ നിന്നും 38 ദിവസങ്ങൾകൊണ്ട് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി ലോക. 118 കോടിയാണ് ഇതുവരെ കേരളത്തിൽ നിന്നും നേടിയത്. മോഹൻലാൽ ചിത്രം തുടരും, മഞ്ഞുമ്മൽ ബോയ്സ്, എമ്പുരാൻ എന്നീ ചിത്രങ്ങളുടെ എല്ലാ റെക്കോർഡുകളും തകർത്താണ് ലോക ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ 300 കോടി സിനിമയാണ് ലോക.