Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lokah 300 CR Club: ഒന്നാമതായി ലോക; ചരിത്രനേട്ടം ഇനി കല്യാണിയുടെ പേരിൽ, 300 കോടിയുടെ നേട്ടം അറിയിച്ച് ദുൽഖർ

ദുൽഖർ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.

Lokah

നിഹാരിക കെ.എസ്

, ചൊവ്വ, 14 ഒക്‌ടോബര്‍ 2025 (08:55 IST)
മലയാള സിനിമ ഇൻഡസ്ട്രിയുടെ തലവര മാറ്റിമറിക്കുകയാണ് ലോക. വലിയ ഹൈപ്പൊന്നുമില്ലാതെ വന്ന പടം ചരിത്ര വിജയമായി മാറിയിരിക്കുകയാണ്. ആഗോളതലത്തിൽ 300 കോടിയിലധികം രൂപയാണ് ഇതുവരെ ചിത്രം നേടിയത്. ദുൽഖർ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. 
 
സിനിമ ഇപ്പോഴും തിയേറ്ററുകളിൽ ഓടുന്നുണ്ട്. നിരവധി റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ഈ സിനിമ മുന്നേറികൊണ്ടിരുന്നത്. കേരളത്തിൽ നിന്നും 41 ദിവസങ്ങൾകൊണ്ട് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി ലോക. മഞ്ഞുമ്മൽ ബോയ്സ്, എമ്പുരാൻ എന്നീ ചിത്രങ്ങളുടെ എല്ലാ റെക്കോർഡുകളും തകർത്താണ് ലോക ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
 
മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം. എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക നേടിയിരിക്കുന്നത്. 
 
കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ കണ്ട നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ലോക. 1.18 കോടി ജനങ്ങളാണ് ചിത്രം ഇതുവരെ തിയേറ്ററിൽ കണ്ടത്. മോഹൻലാൽ ചിത്രമായ പുലിമുരുകൻ, മഞ്ഞുമ്മൽ ബോയ്സ്, തുടരും എന്നീ സിനിമകളാണ് ഈ ലിസ്റ്റിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള സിനിമകൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ബ്രാക്കറ്റിലേക്ക് ഒതുക്കപ്പെട്ടു, പക്ഷേ പരാതികളില്ല, എല്ലാത്തരം പാട്ടുകളും ചെയ്യാനാണ് ആഗ്രഹം: എം ജയചന്ദ്രൻ