മലയാളത്തിന്റെ നെറുകയിൽ ഇനി ലോക; ചരിത്രം സൃഷ്ടിച്ചുവെന്ന് കല്യാണി
റിലീസ് ചെയ്ത് 45-ദിവസത്തിനുള്ളിലാണ് ലോക ചരിത്ര നേട്ടത്തിലെത്തിയത്.
മലയാള സിനിമയിൽ പുതുചരിത്രം കുറിച്ചിരിക്കുകയാണ് കല്യാണി പ്രിയദർശൻ നായികയായ ലോക ചാപ്റ്റർ 1: ചന്ദ്ര. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ആദ്യത്തെ 300 കോടി സിനിമയായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് 45-ദിവസത്തിനുള്ളിലാണ് ലോക ചരിത്ര നേട്ടത്തിലെത്തിയത്.
ലോക 300 കോടി ക്ലബ്ബിൽ ഇടം നേടിയതിന്റെ സന്തോഷം സോഷ്യൽ മീഡിയ വഴിയാണ് അണിയറ പ്രവർത്തകർ പങ്കിട്ടത്. ഈ നേട്ടത്തിന് കല്യാണി പ്രിയദർശൻ നന്ദി പറയുന്നത് സിനിമയിലെ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും പ്രേക്ഷകർക്കുമാണ്. സോഷ്യൽ മീഡിയയിലൂടെയാണ് താരം തന്റെ കടപ്പാട് അറിയിച്ചത്.
''കാമറയ്ക്ക് പിന്നിലും അരികത്തും മുമ്പിലും നിന്ന എല്ലാവരോടും, തിയേറ്ററുകൾ നിറച്ച എല്ലാവരോടും, നമ്മൾ ചരിത്രം കുറിച്ചിരിക്കുന്നു. നന്ദിയ്ക്കും അപ്പുറം'' എന്നായിരുന്നു കല്യാണി പ്രിയദർശന്റെ കുറിപ്പ്.