Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിയോയില്‍ വിജയ് മാത്രമല്ല കമല്‍ഹാസനും ! ആരാധകര്‍ ആവേശത്തില്‍

Kamal Haasan likely to do cameo in Leo
, വ്യാഴം, 9 ഫെബ്രുവരി 2023 (19:42 IST)
ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഇതാ ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 
 
ഉലകനായകന്‍ കമല്‍ഹാസന്‍ ലിയോയില്‍ അതിഥി വേഷത്തില്‍ എത്തുമെന്നാണ് തമിഴ് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിക്രം സിനിമയിലെ അതേ കഥാപാത്രമായി തന്നെയാണ് ലിയോയില്‍ കമല്‍ എത്തുകയെന്നും വിവരമുണ്ട്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഉള്‍പ്പെടുന്ന ചിത്രമായതിനാല്‍ ഇതിനുള്ള സാധ്യതകളും തള്ളിക്കളയാന്‍ പറ്റില്ല. 
 
ബ്ലഡി സ്വീറ്റ് എന്ന ടാഗ് ലൈനോട് കൂടിയാണ് ലിയോയുടെ ടൈറ്റില്‍ ടീസര്‍ റിലീസ് ചെയ്തത്. മാസ് ലുക്കിലാണ് വിജയ് ഇതില്‍ പ്രത്യക്ഷപ്പെടുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍ എന്നിവരും ലിയോയില്‍ അഭിനയിക്കുന്നുണ്ട്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നമ്മള്‍' ചെയ്തപ്പോള്‍ തോന്നിയ അതേ ടെന്‍ഷന്‍,മലയാളം സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ഭാവന