ഭാവിയിൽ സ്വന്തം കുഞ്ഞുങ്ങള്‍ പോലും അമ്മ എന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ നടിയും ഇന്‍ഫ്‌ളുവന്‍സറുമായ ഇഷാനി കൃഷ്ണയ്ക്ക് നേരെ കടുത്ത വിമര്‍ശനം. നടന്‍ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ കളാണ് ഇഷാനി. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കുഞ്ഞിനെ വരവേല്‍ക്കുന്ന തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് താൻ അമ്മയാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇഷാനി പറഞ്ഞത്.
'കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ ഓസിയുടെ കുഞ്ഞ് എന്നെ വിളിക്കുന്നത് ആലോചിക്കാനേ ആകുന്നില്ല. അത് ഞാന്‍ അക്‌സപ്റ്റ് ചെയ്യില്ല. കാരണം എന്റെ മനസില്‍ ഞാന്‍ ഇപ്പോഴും കുട്ടിയാണ്. ലിയാന്‍ പോലും ഞങ്ങളെ പേരാണ് വിളിക്കുന്നത്. എനിക്കും അതാണ് ഇഷ്ടം. അതുകൊണ്ട് ഓസിയുടെ കുട്ടിയോടും എന്നെ പേര് വിളിക്കാനാകും പറയുക. ഇഷാനി എന്നോ ബിത്തു എന്നോ വിളിച്ചാല്‍ കുഴപ്പമില്ല. എനിക്ക് കുട്ടികളുണ്ടായാന്‍ അവര്‍ പോലും എന്നെ അമ്മയെന്ന് വിളിക്കുന്നത് എനിക്ക് അംഗീകരിക്കാന്‍ പറ്റില്ല. ഞാന്‍ എന്റെ അമ്മയുടെ കുട്ടിയാണ്. ഞാന്‍ ആരുടേയും അമ്മയും ആന്റിയുമാവില്ല', എന്നായിരുന്നു ഇഷാനി പറഞ്ഞത്.
ഇഷാനിയുടെ കാഴ്ചപ്പാടിനെ വിമര്‍ശിച്ച് നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. വിമർശനവും പരിഹാസവും കൂടിയതോടെ വിശദീകരണം ഇഷാനി രംഗത്ത് വന്നു. ചില ആളുകള്‍ക്ക് തമാശകള്‍ പോലും മനസിലാകുന്നില്ല എന്നത് നിരാശജനകമാണ് എന്നാണ് ഇഷാനിയുടെ മറുപടി.