Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് കനിയുടെ കാലമല്ലെ, ഓസ്കർ നോമിനേഷനിലേക്ക് 2 സിനിമകൾ, അപൂർവനേട്ടം

Kani Kusruthi

അഭിറാം മനോഹർ

, ബുധന്‍, 8 ജനുവരി 2025 (20:42 IST)
Kani Kusruthi
ഇന്ത്യന്‍ സിനിമയുടെയും മലയാളികളുടെ ആകെയും അഭിമാനമുയര്‍ത്തി അപൂര്‍വ നേട്ടം കൈവരിച്ച് കനി കുസൃതി. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന സിനിമ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നേട്ടമുണ്ടാക്കിയതിന് പുറമെ ഓസ്‌കര്‍ പുരസ്‌കാരത്തിനായുള്ള പ്രാഥമിക റൗണ്ടിലേക്കും സിനിമ തിരെഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സിനിമയ്ക്ക് പുറമെ കനി കുസൃതിയുടെ മറ്റൊരു സിനിമയും ഓസ്‌കര്‍ പ്രാഥമിക പട്ടികയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
 
പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റും ശുചി തലതി ചിത്രമായ ഗേള്‍സ് ബി ഗേള്‍സുമാണ് ഓസ്‌കര്‍ പട്ടികയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടത്.ഒരു മലയാളി താരത്തിന്റെ 2 ചിത്രങ്ങള്‍ ഒരേ സമയം ഓസ്‌കര്‍ നോമിനേഷനിലെത്തുന്നത് താദ്യമായാണ്. 2 കുടിയേറ്റ മലയാളി നഴ്‌സുമാരുടെ കഥയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പറഞ്ഞിരുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന നേട്ടം ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് സ്വന്തമാക്കിയിരുന്നു.
 
 ശുചി തലതി രചനയും സംവിധാനവും നിര്‍വഹിച്ച ഗേള്‍സ് വില്‍ ബി ഗേള്‍സ് കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ സ്‌കൂള്‍ കാലഘട്ടവും ജീവിതവുമാണ് പറയുന്നത്. സിനിമയില്‍ കനി കുസൃതി, പ്രീതി പാനിഗ്രഹി, കേശവ് ബിനോയ് കിരോണ്‍ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ഏഞ്ചല്‍സിലെ മികച്ച ഫീച്ചറിനുള്ള ഗ്രാന്‍ഡ് ജൂറി സമ്മാനം സിനിമ നേടിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dominic and The Ladies Purse Trailer: 'ഒരു തുമ്പ് കിട്ടിയാല്‍ തുമ്പ വരെ പോകും'; ദുരൂഹത നീക്കാന്‍ ഡൊമിനിക് വരുന്നു (വീഡിയോ)