Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

കണ്ണൂര്‍ സ്‌ക്വാഡ് 28 ന് തന്നെ; ഔദ്യോഗിക പ്രഖ്യാപനവുമായി മമ്മൂട്ടി

റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്

Kannur Squad Releasing on September 28
, വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (10:20 IST)
മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളിലേക്ക്. സെപ്റ്റംബര്‍ 28 ന് ചിത്രം റിലീസ് ചെയ്യും. മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ സെന്‍സറിങ് ഇന്നലെയാണ് പൂര്‍ത്തിയായത്. വേള്‍ഡ് വൈഡായാണ് ചിത്രം തിയറ്ററുകളിലെത്തുക. മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. 
 
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റ പേര്. മുഹമ്മദ് ഷാഫിയുടേതാണ് കഥ. നടന്‍ കൂടിയായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം സുഷിന്‍ ശ്യാം. ചിത്രത്തിന്റെ ട്രെയ്ലര്‍ നേരത്തെ പുറത്തിറക്കിയിരിക്കുന്നു. ഇന്‍വസ്റ്റിഗേഷന്‍ ഴോണറിലാണ് ചിത്രത്തിന്റെ കഥ പറച്ചിലെന്നാണ് ട്രെയ്ലറില്‍ നിന്ന് വ്യക്തമാകുന്നത്. 
 
മമ്മൂട്ടിയുടെ അവസാന തിയറ്റര്‍ റിലീസുകളായ ക്രിസ്റ്റഫറും പാന്‍ ഇന്ത്യന്‍ ചിത്രമെന്ന ലേബലില്‍ എത്തിയ ഏജന്റും സാമ്പത്തികമായി വന്‍ പരാജയമായിരുന്നു. കാതല്‍, ബസൂക്ക, ഭ്രമയുഗം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെയ്ഫ് കരീനയെ വിവാഹം കഴിക്കുന്നത് അമൃതയുമായുള്ള ബന്ധം പിരിഞ്ഞതിനു ശേഷം; ഇരുവരുടെയും പ്രണയകഥ ഇങ്ങനെ