Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

മൂന്നരട്ടി ബജറ്റില്‍ കാന്താരയുടെ രണ്ടാം ഭാഗം, ഗംഭീര ടീസര്‍ യൂട്യൂബില്‍ തരംഗമാകുന്നു

Kantara A Legend Chapter-1 First Look Teaser RishabShetty

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 നവം‌ബര്‍ 2023 (16:51 IST)
കാന്താരയുടെ രണ്ടാം ഭാഗം വരുന്നു. സിനിമയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ആദ്യ ഭാഗത്തില്‍ കണ്ട കഥയില്‍ നിന്ന് പിന്നോട്ട് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നതാകും സിനിമയെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.
'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' എന്നാണ് പ്രീക്വലിന് പേരിട്ടിരിക്കുന്നത്.
റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിഷഭ് തന്നെ അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തില്‍ പിതാവിനെ കുറിച്ചാണ് രണ്ടാം ഭാഗം പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥ എന്തായിരിക്കുമെന്ന് എന്നറിയാനുള്ള ആകാംക്ഷിയിലാണ് ആരാധകരും. അനിരുദ്ധ് മഹേഷ്, ഷാനില്‍ ഗുരു എന്നിവരാണ് സഹ എഴുത്തുകാര്‍. ആദ്യഭാഗം 16 കോടി ബജറ്റില്‍ ആണ് നിര്‍മ്മിച്ചത്. രണ്ടാം ഭാഗം ഇതിന്റെ മൂന്നിരട്ടിയോളം ബജറ്റിലാണ് ഒരുങ്ങുന്നത്.
 
ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്‌നാഥ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ 'കാതല്‍' കേരളത്തില്‍ നിന്ന് എത്ര നേടി ? ആദ്യ നാല് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്