Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ 'കാതല്‍' കേരളത്തില്‍ നിന്ന് എത്ര നേടി ? ആദ്യ നാല് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്

Kaathal The Core Jyothika മമ്മൂട്ടി Mammootty Mammootty movie cinema cinema news film news

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 നവം‌ബര്‍ 2023 (15:08 IST)
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയായ 'കാതല്‍ - ദി കോര്‍' ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. 
 
റിലീസ് ചെയ്ത് വെറും നാല് ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍നിന്ന് മാത്രം 5 കോടി രൂപയില്‍ കൂടുതല്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 5.4 കോടിയാണ് കേരളത്തിലെ ഇതുവരെയുള്ള കണക്ഷന്‍.
മമ്മൂട്ടി ചിത്രം ആദ്യ വാരാന്ത്യത്തില്‍ നേടിയ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് തിരുവനന്തപുരത്തുള്ള തിയറ്റര്‍ ഏരീസ്പ്ലക്‌സ്. ഇന്നലെ വരെ ആകെ 23 ഷോകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ നിന്നാകെ 16.25 ലക്ഷം രൂപ കാതല്‍ നേടി. 8685 ആളുകള്‍ ഇവിടെനിന്ന് സിനിമ കണ്ടു. ഏരീസ് പ്ലസ് തന്നെയാണ് കളക്ഷന്റെ വിവരങ്ങള്‍ പുറത്ത് വിട്ടത്.
 
നവംബര്‍ 23നാണ് കാതല്‍ ദ കോര്‍ പ്രദര്‍ശനത്തിന് എത്തിയത്.ജ്യോതിക ആണ് നായിക.ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബിയാണ്. മമ്മൂട്ടി കമ്പനിയാണ് നിര്‍മ്മാണം.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിങ്ങള്‍ തമ്മില്‍ ഡിവോഴ്‌സ് ആയോ?' കമന്റിനു മറുപടിയുമായി നടി സാന്ത്വനം താരം അപ്‌സര