Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരീനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; നിരവധി താരങ്ങളുമായി സമ്പര്‍ക്കം

കരീനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; നിരവധി താരങ്ങളുമായി സമ്പര്‍ക്കം
, തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (17:37 IST)
ബോളിവുഡ് താരങ്ങളായ കരീന കപൂറിന് കോവിഡ്-19 സ്ഥിരീകരിച്ചു. നടി അമൃത അറോറയ്ക്കും കോവിഡ് പോസിറ്റീവ് ആണ്. താരങ്ങളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റിന് വിധേയരാകണം. കോവിഡ് സ്ഥിരീകരിക്കുന്നതിനു മുന്‍പ് കരീന കപൂറും അമൃത അറോറയും നിരവധി താരങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റിയ കപൂര്‍ സംഘടിപ്പിച്ച ഒരു ഗെറ്റ്-ടുഗെദര്‍ പാര്‍ട്ടിയില്‍ കഴിഞ്ഞ ദിവസം താരങ്ങള്‍ പങ്കെടുത്തിട്ടുണ്ട്. ഈ പാര്‍ട്ടിയില്‍ മലൈക അറോറ, കരീഷ്മ കപൂര്‍, മസാബ ഗുപ്ത തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ്