Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

ലാല്‍ ജോസ് ഉപയോഗിച്ച സിഗരറ്റിന്റെ കവര്‍ വരെ കാവ്യ മാധവന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്; സൂപ്പര്‍താരത്തിന്റെ രസകരമായ സ്വഭാവം കേട്ട് ഞെട്ടി ആരാധകര്‍

Kavya Madhavan
, തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (20:14 IST)
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയിലെത്തിയ കാവ്യ പിന്നീട് ഒട്ടേറെ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. കാവ്യയുടെ രസകരമായ ഒരു സ്വഭാവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കൗതുകം തോന്നുന്ന സാധനങ്ങളെല്ലാം ഒരു പെട്ടിയില്‍ സൂക്ഷിച്ചുവയ്ക്കുന്ന സ്വഭാവം തനിക്കുണ്ടെന്നാണ് കാവ്യ മാധവന്‍ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളത്. 
 
ഗായികയും അവതാരകയുമായ റിമി ടോമി അമേരിക്കന്‍ യാത്രയ്ക്കിടെ നല്‍കിയ കൂളിങ് ഗ്ലാസ് കാവ്യ സൂക്ഷിച്ചുവച്ചിട്ടുണ്ടത്രേ. കൗതുകം തോന്നിയ സാധനങ്ങള്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന പെട്ടി താന്‍ മരിക്കുമ്പോള്‍ ശരീരം ദഹിപ്പിക്കുന്നതിനൊപ്പം ചേര്‍ത്തു കത്തിക്കണമെന്നാണ് കാവ്യ പറയുന്നത്. ആദ്യത്തെ സ്റ്റേറ്റ് അവാര്‍ഡ് മുതല്‍ അമ്മ തുന്നിയ ആദ്യത്തെ ഉടുപ്പ് വരെ ഈ പെട്ടിയിലുണ്ട്. ചേട്ടന്‍ ആദ്യമായി ഓസ്‌ട്രേലിയയില്‍ നിന്നു വാങ്ങിക്കൊണ്ടുവന്ന പെര്‍ഫ്യൂമിന്റെ ബോട്ടില്‍, ക്ലാസ്‌മേറ്റ്‌സ് സിനിമയുടെ ലൊക്കേഷനില്‍ നിന്ന് എടുത്തുകൊണ്ടുവന്ന ലാല്‍ ജോസ് ഉപയോഗിച്ച സിഗരറ്റിന്റെ കവര്‍, അമ്മ തുന്നികൊടുത്ത ഉടുപ്പ് എന്നിവയെല്ലാം ഈ പെട്ടിയിലുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധ്രുവത്തിന്റെ കഥ ആദ്യം പറഞ്ഞത് മോഹന്‍ലാലിനോട്, നരസിംഹ മന്നാടിയാര്‍ക്ക് വലിയ റോള്‍ ഉണ്ടായിരുന്നില്ല; തുറന്നുപറഞ്ഞ് എ.കെ.സാജന്‍