അച്ഛന് മാധവന്റെ 75ാം ജന്മദിനത്തില്‍ വിങ്ങലോടെ കാവ്യ മാധവന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അച്ഛന്റെ പിറന്നാള്‍ വലിയ ആഘോഷത്തോടെ നടത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും എന്നാൽ, അതിനും മുന്നേ അച്ഛൻ തങ്ങളോട് വിട പറഞ്ഞുവെന്നും കാവ്യ വിങ്ങലോടെ ഓർക്കുന്നു.
കാവ്യ മാധവന്റെ കുറിപ്പ്:
ഇന്ന് നവംബര്‍ 10; അച്ഛന്റെ 75-ാം പിറന്നാള്‍. അച്ഛന്‍ ഒരിക്കലും ഓര്‍ത്തിരിക്കാത്ത, ആഘോഷിക്കാത്ത ദിവസം. അച്ഛന്റെ സന്തോഷങ്ങള്‍ എപ്പോഴും ഞങ്ങളായിരുന്നു. പക്ഷേ ഈ പിറന്നാള്‍ വലിയ ആഘോഷമാക്കണമെന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛന്‍ അറിയാതെ കുറെയേറെ കാര്യങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു.
എന്റെ ഓരോ പിറന്നാളും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓരോ ഓര്‍മകളാക്കിയ അച്ഛന്റെ ഈ 75ാം പിറന്നാള്‍ ഏറ്റവും ഗംഭീരമാക്കാനുള്ള തയാറെടുപ്പുകള്‍. പക്ഷേ…അച്ഛന് തിരക്കായി…എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ഏഴു തിരിയിട്ട വിളക്ക് പോല്‍ തെളിയുന്ന അച്ഛന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍ ഹൃദയാഞ്ജലി.
ഈ വര്‍ഷം ജൂണില്‍ ആയിരുന്നു കാവ്യയുടെ അച്ഛന്‍ പി. മാധവന്‍ മരിച്ചത്. കാവ്യ സിനിമയില്‍ എത്തിയത് മുതല്‍ മകള്‍ക്ക് പൂര്‍ണപിന്തുണയുമായി കൂടെയുണ്ടായിരുന്ന ആളാണ് പിതാവ് പി. മാധവന്‍. കാസര്‍ഗോഡ് നീലേശ്വരത്ത് ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉടമയായിരുന്നു. അമ്മ ശ്യാമളയും അച്ഛന്‍ മാധവനുമാണ് തന്റെ നട്ടെല്ല് എന്ന കാവ്യ അഭിമുഖങ്ങളില്‍ പറയാറുണ്ട്.