Select Your Language

Notifications

webdunia
webdunia
webdunia
webdunia

Anumol Bog Boss: 24 ലക്ഷത്തിന്റെ കാർ, സമ്മാനത്തുകയായി 42 ലക്ഷം; കൂടാതെ പ്രതിഫലവും - 100 ദിവസം കൊണ്ട് അനുമോള്‍ ആകെ നേടിയത് എത്ര?

അനുമോള്‍ക്ക് പ്രതിഫലമായി മാത്രം ലഭിച്ചത് ഏകദേശം 65 ലക്ഷം രൂപ

Anumol

നിഹാരിക കെ.എസ്

, ചൊവ്വ, 11 നവം‌ബര്‍ 2025 (09:50 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 7 സംഭവബഹുലമായിരുന്നു. ഈ സീസണിൽ സമ്മാനത്തുകയേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥിയായി നടി അനുമോള്‍ മാറി. 100 ദിവസത്തെ കടുത്ത മത്സരത്തിനും പിആര്‍ വിവാദങ്ങള്‍ക്കും ഇടയിൽ അനുമോൾ കപ്പ് ഉയർത്തിയപ്പോൾ ആരാധകർ ആഘോഷമാക്കി.
 
പ്രതിഫലം, ക്യാഷ് പ്രൈസ്, ആഡംബര കാര്‍ തുടങ്ങിയ സമ്മാനങ്ങള്‍ എല്ലാം ചേര്‍ത്ത് ഏകദേശം ഒരു കോടി രൂപയോളം മൂല്യമുള്ള സമ്മാനങ്ങളുമായാണ് അനുമോള്‍ എത്തുന്നത്. പ്രതിദിനം 65,000 രൂപ എന്ന കണക്കില്‍ 100 ദിവസം വീട്ടില്‍ പൂര്‍ത്തിയാക്കിയപ്പോള്‍, അനുമോള്‍ക്ക് പ്രതിഫലമായി മാത്രം ലഭിച്ചത് ഏകദേശം 65 ലക്ഷം രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
വിജയിക്ക് പ്രഖ്യാപിച്ച 50 ലക്ഷം രൂപയില്‍ നിന്ന്, ‘ബിഗ് ബാങ്ക് വീക്ക്’ ടാസ്‌കുകളിലൂടെ മത്സരാര്‍ത്ഥികള്‍ നേടിയ തുക കുറച്ചതിന് ശേഷം ബാക്കിയുള്ള 42.55 ലക്ഷം രൂപയാണ് അനുമോള്‍ക്ക് ക്യാഷ് പ്രൈസായി ലഭിച്ചത്. ഈ സമ്മാനത്തുകയ്ക്ക് നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ഏകദേശം 30% വരെ നികുതി നല്‍കേണ്ടി വരും. നികുതി കിഴിച്ചുള്ള തുകയായിരിക്കും അനുമോള്‍ക്ക് കൈമാറുക.
 
ശമ്പളത്തിനും ക്യാഷ് പ്രൈസിനും പുറമെ, മാരുതി വിക്ടോറിയസ് കാറും അനുമോള്‍ക്ക് ലഭിക്കും. ഈ കാറിന്റെ ഓണ്‍-റോഡ് പ്രൈസ് ഏകദേശം 12 ലക്ഷം രൂപ മുതല്‍ 24 ലക്ഷം രൂപ വരെയാണ്. ഇതെല്ലാം കൂട്ടുമ്പോൾ ഏകദേശം ഒരു കോടിക്കടുത്തതാണ് അനുമോൾക്ക് ബിഗ് ബോസ് ഷോ കൊണ്ട് നേട്ടമുണ്ടായിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അത് എനിക്ക് ഞെട്ടൽ ഉണ്ടാക്കി, ആരും പ്രതീക്ഷിച്ചിരുന്നതല്ല': തുറന്നു പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍