Aarti Ravi vs Ravi Mohan: മാസം തോറും 40 ലക്ഷം ജീവനാംശമായി വേണമെന്ന് ആരതി, രവി മോഹന്റെ വിവാഹമോചനം കോടതിയിലേക്ക്
കഴിഞ്ഞ സെപ്റ്റംബറിലാണ് രവി മോഹന്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്.
രവി മോഹന്‍- ആരതി വിവാഹമോചനക്കേസ് തുറന്ന നിയമപോരാട്ടത്തിലേക്ക്. കഴിഞ്ഞ സെപ്റ്റംബറിലാണ് രവി മോഹന്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. ഒരു തരത്തിലും രമ്യതയിലെത്താന്‍ സാധിക്കുന്നില്ലെന്നും ഭാര്യയായ ആരതിയില്‍ നിന്നും വിവാഹമോചനം വേണമെന്നും രവിമോഹന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിവാഹമോചന വാര്‍ത്ത പരസ്യമായതോടെ സമൂഹമാധ്യമങ്ങളിലടക്കം പരസ്പരം ആരോപണങ്ങളുമായി രവി മോഹനും ആരതിയും രംഗത്ത് വന്നിരുന്നു.
ആരതിയും ആരതിയുടെ അമ്മയും പണമുണ്ടാക്കുന്ന യന്ത്രമായാണ് തന്നെ കണ്ടിരുന്നതെന്നും. സമ്പാദിക്കുന്ന പണം ചെലവാക്കാന്‍ പോലും തന്നെ സമ്മതിക്കാത്ത അവസ്ഥയാണുണ്ടായിരുന്നതെന്നും രവി മോഹന്‍ വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ പരസ്യമാക്കിയിരുന്നു. എന്നാല്‍ വിവാഹബന്ധം തകര്‍ത്തത് മൂന്നാമതൊരാളാണെന്നാണ് ആരതിയുടെ ആരോപണം. ഈ ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കുമിടെ വിവാഹമോചനത്തിന് ശേഷം തനിക്ക് ജീവനാംശമായി പ്രതിമാസം 40 ലക്ഷം രൂപയാണ് ആരതി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതില്‍ രവി മോഹന്റെ മറുപടി കേട്ട ശേഷം കേസ് ജൂണ്‍ 12ന് പരിഗണിക്കും. സമയവായത്തിലെത്താത്തതിനാല്‍ ഇരുവിഭാഗങ്ങളും രേഖാമൂലം പ്രതികരണങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശം. ഭാര്യ ആരതിയുമായുള്ള 15 വര്‍ഷത്തെ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ പോകുന്നതായി അടുത്തിടെയാണ് രവി മോഹന്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ജയം രവിയെന്ന തന്റെ പേര് താരം രവി മോഹന്‍ എന്നാക്കി മാറ്റിയത്.