കേരള കോണ്‍ഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തിനു രണ്ട് മന്ത്രിമാരെ കിട്ടിയേക്കും. പാലായില്‍ ജോസ് കെ.മാണി തോറ്റത് ഒഴിച്ചു നിര്‍ത്തിയാല്‍ മികച്ച പ്രകടനമാണ് പാര്‍ട്ടി നടത്തിയത്. ജോസ് കെ.മാണി വിജയിച്ചിരുന്നെങ്കില്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗമാകുമായിരുന്നു. കേരള കോണ്‍ഗ്രസില്‍ നിന്ന് എന്‍.ജയരാജ്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ക്കാണ് ഇത്തവണ മന്ത്രിയാകാന്‍ അവസരം ലഭിക്കുക. കാഞ്ഞിരപ്പള്ളിയില്‍ 13,722 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയരാജ് ജയിച്ചത്. ഇടുക്കിയില്‍ 5573 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റോഷി അഗസ്റ്റിന്റെ വിജയം.
കേരള കോണ്‍ഗ്രസ് (ബി) ക്ക് ഒരു മന്ത്രിസ്ഥാനം കിട്ടിയേക്കും. 18,050 വോട്ടുകള്‍ക്ക് പത്തനാപുരം നിലനിര്‍ത്തിയ കെ.ബി.ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കും. ഗതാഗത വകുപ്പ് തന്നെ ഗണേഷിന് നല്‍കണമെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ഗതാഗതമന്ത്രിയായിരുന്ന സമയത്ത് കെഎസ്ആര്‍ടിസിയില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന മന്ത്രിയാണ് ഗണേഷ് കുമാര്‍.