Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമയിൽ അമ്പത് വർഷങ്ങൾ: മമ്മൂട്ടിയെ സംസ്ഥാന സർക്കാർ ആദരിക്കും

സിനിമയിൽ അമ്പത് വർഷങ്ങൾ: മമ്മൂട്ടിയെ സംസ്ഥാന സർക്കാർ ആദരിക്കും
, ചൊവ്വ, 10 ഓഗസ്റ്റ് 2021 (19:31 IST)
സിനിമയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ മലയാളികളുടെ അഭിമാനമായ നടൻ മമ്മൂട്ടിയെ സംസ്ഥാന സർക്കാർ ആദരിക്കും. സിനിമ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
 
ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയിൽ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയത്. മമ്മൂട്ടി ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട 'അനുഭവങ്ങള്‍ പാളിച്ചകള്‍' റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരും സിനിമാ പ്രവർത്തകരുമാണ് പ്രിയതാരത്തിന് ആശംസകൾ നേർന്നത്. എന്നാൽ ഒരു സാധാരണ ദിവസം പോലെയായിരുന്നു ഇതും കടന്നുപോയത്.
 
ഓരോരുത്തരില്‍ നിന്നുമുള്ള ഈ സ്‍നേഹം എന്നെ കീഴടക്കിയിരിക്കുന്നു. എന്‍റെ സഹപ്രവര്‍ത്തകരും എല്ലായിടത്തുനിന്നുമുള്ള ആരാധകരും. നിങ്ങള്‍ ഓരോരുത്തരോടും നന്ദി. വിശേഷപ്പെട്ട അവസരത്തിൽ തനിക്ക് ആശംസകൾ നേർന്നവരോട് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
 
അതേസമയം സിനിമയിൽ അരനൂറ്റാണ്ട് പിന്നിടുമ്പോളും നിരവധി ചിത്രങ്ങളുടെ ചർച്ചകളിലും ആലോചനകളിലുമാണ് താരം. ബിഗ് ബി'ക്കു ശേഷം അമല്‍ നീരദിനൊപ്പം ഒന്നിക്കുന്ന 'ഭീഷ്‍മ പര്‍വ്വം', നവാഗതയായ റതീന ഷര്‍ഷാദ് ഒരുക്കുന്ന 'പുഴു' എന്നിവയാണ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുള്ള പ്രോജക്റ്റുകള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് 'ഹോം', ഓണച്ചിത്രമായി ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക്