'നായാട്ട്' നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നുണ്ട്.തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായുള്ള റീമേക്കുകള്‍ അണിയറയിലൊരുങ്ങുന്നു. തെലുങ്ക് റീമേയ്ക്ക് അവകാശം അല്ലു അര്‍ജുന്റെ ഗീത ആര്‍ട്സ് സ്വന്തമാക്കി.അഭിനേതാക്കളെയും ക്രൂവിനെയും തീരുമാനിക്കുന്നതിനുള്ള തിരക്കിലാണ് നിര്‍മ്മാതാക്കള്‍.സത്യദേവ്, റാവു രമേശ്, അഞ്ജലി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുമെന്നാണ് വിവരം.
'നായാട്ട്' തെലുങ്ക് റീമേക്കില്‍ സത്യദേവ് കുഞ്ചാക്കോ ബോബന്റെ വേഷം ചെയ്യും, അഞ്ജലിയും റാവു രമേശും യഥാക്രമം നിമിഷയും ജോജു ജോര്‍ജും ചെയ്ത ഭാഗങ്ങള്‍ തെലുങ്കില്‍ അവതരിപ്പിക്കും.
പോലീസുകാരുടെ നിസ്സഹായതയും ഭരിക്കുന്ന നേതാക്കളുടെ തീരുമാനത്തിനനുസരിച്ച് ആടേണ്ട പാവകളായി മാറുന്ന പോലീസ് സംവിധാനവും അവരുടെ ജീവിതവും കൃത്യമായി വരച്ചു കാണിക്കാന്‍ സംവിധായകന് മാര്ട്ടിന് പ്രക്കാട്ടിനായി.