നടി ശ്വേത മേനോന് എതിരായ കേസിന്റെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി. കേസിനെ പറ്റി കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്തുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി എറണാകുളം സി ജെ എമ്മിനോട് കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഹര്‍ജി കിട്ടിയ ശേഷം പോലീസിന് കൈമാറും മുന്‍പ് സ്വീകരിച്ച തുടര്‍നടപടികള്‍ അറിയിക്കണമെന്നും അന്വേഷണം നടത്തുന്ന സെന്‍ട്രല്‍ പോലീസും റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.