Aadujeevitham Controversy: ആടുജീവിതത്തിന് അവാർഡ് നഷ്ടമായത് ഇക്കാരണത്താലെന്ന് കേരള സ്‌റ്റോറി സംവിധായകൻ; മറുപടി

സുദീപ്‌തോ സെൻ ഒരുക്കിയ ദ കേരള സ്‌റ്റോറിയ്ക്ക് ആണ് മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം നൽകിയത്.

നിഹാരിക കെ.എസ്
വ്യാഴം, 23 ഒക്‌ടോബര്‍ 2025 (10:20 IST)
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതത്തെ തഴഞ്ഞത് വലിയ വിവാദമായിരുന്നു. പൃഥ്വിരാജിന്റെ അഭിനയവും ബ്ലെസിയുടെ സംവിധാനവുമെല്ലാം അവാർഡ് അർഹിച്ചിരുന്നുവെന്ന വാദം ശക്തമായിരുന്നു. എന്നാൽ, ആടുജീവിതത്തെ തഴഞ്ഞ് സുദീപ്‌തോ സെൻ ഒരുക്കിയ ദ കേരള സ്‌റ്റോറിയ്ക്ക് ആണ് മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം നൽകിയത്.
 
ആടുജീവിതത്തിന് അവാർഡ് ലഭിക്കാതെ പോയത് വിഎഫ്എക്‌സ് കാരണം ആണെന്നാണ് സുദീപ്‌തോ സെൻ പറയുന്നത്. കാൾ ലാഫ്രനെയ്‌സ് എന്ന പേജിലെ കമന്റിലൂടെയായിരുന്നു സുദീപ്‌തോ സെന്നിന്റെ പ്രതികരണം. വിഎഫ്എക്‌സ് ഉപയോഗിച്ചതു കൊണ്ടാണ് ആടുജീവിതത്തിന് അവാർഡ് ലഭിക്കാതെ പോയതെന്നാണ് സുദീപ്‌തോ സെൻ പറഞ്ഞത്.
 
'ഛായാഗ്രഹണത്തിന് അവാർഡ് കൊടുക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? എനിക്കും ആടുജീവിതം ഇഷ്ടമായി. പക്ഷെ ആ വിഷ്വലുകൾ വിഎഫ്എക്‌സ് ഉപയോഗിച്ച് നിർമിച്ചതാണ്. ജൂറി പറയുന്നത് ദയവുചെയ്ത് കേൾക്കുക. എന്തും എഴുതാനുള്ള അവകാശം ഇൻസ്റ്റഗ്രാം തരുന്നുവെന്ന് കരുതി എന്തും എഴുതരുത്. ഇംഗ്ലീഷിൽ ഒരു പ്രയോഗം ഉണ്ട്, അൽപ്പ ജ്ഞാനം അപകടം എന്ന്. നിങ്ങൾ കേരളത്തിൽ നിന്നുമാണ്. കേരളീയർ അറിവുള്ളവരാണെന്നാണ് കരുതുന്നത്', എന്നായിരുന്നു സുദീപ്‌തോ സെന്നിന്റെ കമന്റ്. 
 
സുദീപ്‌തോയുടെ വാദത്തിന് ഇൻഫ്‌ളുവൻസർ മറുപടി നൽകുകയും ചെയ്യുന്നുണ്ട്. 'അതുകൊണ്ടാണ് ബ്ലേഡ് റണ്ണർ 2049 ന് മികച്ച ഛായാഗ്രാഹണത്തിനുള്ള ഓസ്‌കാർ ലഭിച്ചത്. അതുകൊണ്ടാണ് ലൈഫ് ഓഫ് പൈ, ഗ്രാവിറ്റി, ഡ്യൂൻ തുടങ്ങിയ സിജിഐ സമ്പന്നമായ സിനിമകൾക്കും അതേ അവാർഡ് കിട്ടിയത്.

വിഎഫ്എക്‌സ് ഒരു സിനിമയെ അയോഗ്യമാക്കുമെങ്കിൽ ഛായാഗ്രഹണത്തിനുള്ള പകുതി നേട്ടങ്ങളും ചിത്രത്തിലേ ഇല്ലാതാകും. പിന്നെ എന്തും എഴുതാൻ ഇൻസ്റ്റഗ്രാം നൽകുന്ന അവകാശത്തെയാണ് ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറയുന്നത്. ജനാധിപത്യത്തെക്കുറിച്ച് ചെറുതായെങ്കിലും മനസിലാക്കിയിട്ടുണ്ടെങ്കിൽ സഹായമാകും. സിനിമയോട് കുറച്ചെങ്കിലും സ്‌നേഹമുണ്ടെങ്കിൽ നിങ്ങളുടെ സിനിമയെ ആടുജീവിതവുമായി താരതമ്യം ചെയ്യരുത്', എന്നായിരുന്നു മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

ശബരിനാഥന്‍ കവടിയാറില്‍ മത്സരിക്കും; ലക്ഷ്യം കോര്‍പറേഷന്‍ ഭരണം

അടുത്ത ലേഖനം
Show comments