Select Your Language

Notifications

webdunia
webdunia
webdunia
webdunia

മികച്ച നടിയ്ക്കുള്ള പുരസ്കാരവും കേരള സ്റ്റോറി അർഹിച്ചിരുന്നു, കിട്ടാത്തതിൽ വിഷമമെന്ന് സുദീപ്തോ സെൻ

ദി കേരള സ്റ്റോറി എന്ന സിനിമയ്ക്ക് 2 ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചെങ്കിലും സിനിമ ദേശീയതലത്തില്‍ വേണ്ടത്ര പരിഗണിക്കപ്പെട്ടില്ലെന്ന പരാതിയുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍.

The Kerala Story

അഭിറാം മനോഹർ

, ഞായര്‍, 3 ഓഗസ്റ്റ് 2025 (18:29 IST)
ദി കേരള സ്റ്റോറി എന്ന സിനിമയ്ക്ക് 2 ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചെങ്കിലും സിനിമ ദേശീയതലത്തില്‍ വേണ്ടത്ര പരിഗണിക്കപ്പെട്ടില്ലെന്ന പരാതിയുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍. സിനിമയ്ക്ക് കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടാനുള്ള അര്‍ഹതയുണ്ടായിരുന്നുവെന്നും മികച്ച നടിയ്ക്കുള്ള പുരസ്‌കാരം അദാ ശര്‍മയ്ക്ക് ലഭിക്കാത്തതില്‍ ദുഃഖമുണ്ടെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു. 71മത് ദേശീയ പുരസ്‌കാരങ്ങളില്‍ മികച്ച സംവിധായകന്‍, മികച്ച ഛായാഗ്രഹണം എന്നീ 2 പുരസ്‌കാരങ്ങളാണ് സിനിമ നേടിയത്.
 
സിനിമ പുറത്തിറങ്ങി 2 വര്‍ഷത്തിന് ശേഷവും ഇത്രയും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സിനിമ സാങ്കേതികമായും മികച്ചതായിരിക്കും. അതിനാല്‍ തന്നെ സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അവാര്‍ഡ് ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. സിനിമയുടെ എഴുത്തുകാരനും, മേക്കപ്പ് ആര്‍ട്ടിസ്റ്റിനും നടി അദാ ശര്‍മയ്ക്കും പുരസ്‌കാരം ലഭിച്ചിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷിക്കുമായിരുന്നു. അങ്ങനെ നടക്കാത്തതില്‍ ദുഖമുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സുദീപ്‌തോ സെന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദർശൻ കേസിൽ സുപ്രീം കോടതിയെ അഭിനന്ദിച്ച നടി ദിവ്യ സ്പന്ദനയ്ക്ക് ബലാത്സംഗ ഭീഷണി, 2 പേർ അറസ്റ്റിൽ, 11 പേരെ കൂടി പോലീസ് തിരിച്ചറിഞ്ഞു