Bobby Deol, Bollywood, Acting Career,ബോബി ഡിയോൾ,ബോളിവുഡ്, ആക്റ്റിങ്
ഒരു കാലത്ത് ഇന്ത്യയാകെ തരംഗം തീര്‍ത്ത യുവ നായകനായിരുന്നു ബോബി ഡിയോള്‍. വമ്പന്‍ ഹിറ്റുകളായ ഗുപ്ത്,സോള്‍ജ്യര്‍ തുടങ്ങി ഒട്ടെറെ സിനിമകളിലൂടെ ഇന്ത്യന്‍ യുവത്വത്തെ കയ്യിലെടുക്കാന്‍ ബോബിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് അവസരങ്ങള്‍ കുറഞ്ഞ ബോബി അനിമല്‍ എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്ക് വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. ഇന്ന് ബോളിവുഡിലും തെലുങ്കിലുമെല്ലാം നിരവധി സിനിമകളാണ് ബോബി ഡിയോളിനുള്ളത്. ഈ തിളക്കത്തിനിടയില്‍ തനിക്ക് അവസരങ്ങളില്ലാതെ വീട്ടില്‍ വെറുതെ ഇരിക്കേണ്ടി വന്ന കാലമുണ്ടായിരുന്നെന്ന് പറയുകയാണ് താരം.
നീണ്ട പോരാട്ടത്തിന് ശേഷമായിരുന്നു എന്റെ തിരിച്ചുവരവെന്ന് പറഞ്ഞാല്‍ അത് സത്യമാണ്. 2010 മുതല്‍ എനിക്ക് കുറച്ച് സിനിമകളെ ഉണ്ടായിരുന്നുള്ളു. മിക്കവയും പരാജയങ്ങള്‍. അന്ന് അവസരങ്ങള്‍ തേടി സംവിധായകരുടെയും നിര്‍മാതാക്കളുടെയും ഓഫീസുകളില്‍ കയറിയിറങ്ങേണ്ടതായി വന്നിരുന്നു. ഞാന്‍ ബോബി ഡീയോള്‍, എനിക്ക് ദയവായി ഒരു ജോലി തരു. എന്ന് പലരോടും അപേക്ഷിച്ചിട്ടുണ്ട്.
ജീവിതത്തില്‍ ഒരു ഘട്ടത്തില്‍ ഞാന്‍ പരാജയം സമ്മതിച്ചിരുന്നു. ആ ഘട്ടം കടന്നുപോയി. ബോബി ഡിയോള്‍ പറയുന്നു. 1995ല്‍ ബര്‍സാത് എന്ന സിനിമയിലൂടെയായിരുന്നു ബോബി ഡിയോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് സോള്‍ജിയര്‍, ബാദല്‍, ബിച്ചു,ഗുപ്ത്,അജ്‌നബി തുടങ്ങി അനേകം ഹിറ്റ് സിനിമകള്‍. എന്നാല്‍ 2000കളിലും 2010കളിലും തുടര്‍ച്ചയായ പരാജയങ്ങളാണ് ബോബി ഡിയോളിന്റെ സിനിമകള്‍ക്കുണ്ടായത്.