Publish Date: Sat, 14 Mar 2020 (09:16 IST)
Updated Date: Sat, 14 Mar 2020 (09:22 IST)
ഇന്ത്യ മൊത്തം തരംഗം തീർത്ത യഷ് നായകനായ കെജിഎഫിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രത്തിന്റെ പോസ്റ്റർ നായകനായ യഷ് തന്നെയാണ് സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടത്.
കന്നഡ സിനിമകളിൽ മാത്രം അറിയപ്പെട്ടിരുന്ന യഷ് എന്ന നടനെയും കന്നഡ സിനിമ ഇൻഡസ്ട്രിയേയും ഇന്ത്യ മൊത്തം അറിയപ്പെടുന്നതിലേക്ക് ഉയർത്തിയ ചിത്രമായിരുന്നു കെജിഎഫ്. ഇന്ത്യയെങ്ങും ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വർഷം ഒക്ടോബർ 2നായിരിക്കും തിയേറ്ററിലെത്തുക.പ്രശാന്ത് നീൽ എന്ന സംവിധായകനാണ് തെന്നിന്ത്യയെ പിടിച്ചുകുലുക്കിയ ചിത്രത്തിന്റെ സംവിധായകൻ.
പ്രശാന്ത് നീൽ ഒരുക്കുന്ന രണ്ടാം ഭാഗത്തിൽ യഷിനൊപ്പം സഞ്ജയ് ദത്ത്,ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.കഴിഞ്ഞ ഡിസംബര്‍ 21ന് പുറത്തിറങ്ങിയ ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്‌തിരുന്നു.കന്നഡയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കിഭായ് എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറഞ്ഞത്.